Saturday, March 14, 2026 Last Updated 22 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

ഒറ്റമരം- പോതമേട്‌ റോഡ്‌ അപകടാവസ്‌ഥയില്‍ സംരക്ഷണഭിത്തി തകര്‍ന്നു

uploads/news/2026/02/827669/3.jpg

കുഞ്ചിത്തണ്ണി: കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്ന്‌ ഒറ്റമരം-പോതമേട്‌ റോഡ്‌ അപകടാവസ്‌ഥയിലായിട്ട്‌ ഒരു വര്‍ഷം പിന്നിട്ടു. നന്നാക്കാന്‍ നടപടിയില്ല. ഒറ്റമരത്ത്‌ മകയിരം റിസോര്‍ട്ടിന്റെ സമീപത്തായിട്ടാണ്‌ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നത്‌. റോഡില്‍ കൂടി ഇപ്പോള്‍ ഒരു വാഹനം കടന്നു പോകുമെങ്കിലും കൂടുതല്‍ മഴ പെയ്‌താല്‍ ബാക്കി റോഡു കൂടി ഇടിഞ്ഞു പോകുവാനുള്ള സാധ്യതയുണ്ട്‌.
ബൈസണ്‍വാലിയില്‍ നിന്ന്‌ മൂന്നാറിനുള്ള ഏറ്റവും എളുപ്പവഴിയാണ്‌ പോതമേട്‌-ഒറ്റമരം റോഡ്‌. ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കറില്‍ നിന്ന്‌ ആരംഭിച്ച്‌ നെല്ലിക്കാട്‌, ഒറ്റമരം, പോതമേട്‌ വഴി മൂന്നാറില്‍ എത്തുന്ന റോഡിന്റെ പല ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്‌. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പൂര്‍ണമായി ടാറിങ്‌ നടത്തി പുനരുദ്ധരിച്ച റോഡാണിത്‌. കഴിഞ്ഞ മഴക്കാലത്ത്‌ റോഡിലൂടെ വെള്ളം ഒഴുകിയാണ്‌ റോഡ്‌ കൂടുതല്‍ തകര്‍ന്നത്‌. റോഡിന്റെ വശങ്ങളില്‍ ഓടകള്‍ ഇല്ലാത്തതാണ്‌ റോഡ്‌ വേഗത്തില്‍ തകരാന്‍ കാരണമായിരിക്കുന്നത്‌. ഇപ്പോള്‍ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തും റോഡിലൂടെ വെള്ളം ഒഴുകിയതാണ്‌ തകരാന്‍ കാരണം. ബൈസന്‍വാലിയില്‍ നിന്ന്‌ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ റോഡു വഴി മൂന്നാറില്‍ എത്താന്‍ കഴിയും. മൂന്നാറിലെ തന്നെ ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകളുള്ള പോതമേട്‌ സ്‌ഥിതി ചെയ്യുന്നത്‌ ഈ റോഡിലാണ്‌. നിരവധി വിനോദസഞ്ചാരികള്‍ ദിവസവും ഉപയോഗിക്കുന്ന ഈ റോഡ്‌ പൂര്‍ണമായും തകര്‍ന്നിരിക്കുന്നതും സംരക്ഷണഭിത്തി ഇടിഞ്ഞ്‌ റോഡ്‌ അപകടാവസ്‌ഥയിലായിരിക്കുന്നതും സഞ്ചാരികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏലക്കാട്ടിലൂടെ നിര്‍മിച്ചിട്ടുള്ള ഈ റോഡ്‌ നാട്ടുകാര്‍ക്കും ഏറെ പ്രയോജനം ചെയ്‌തിരുന്നു.
മൂന്നാറിലെ ചന്തയില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വഴിയിലൂടെയാണ്‌ ബൈസണ്‍വാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ പോയിരുന്നത്‌. പൂര്‍ണമായി തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ച്‌ റോഡിന്റെ അപകടാവസ്‌ഥ മാറ്റണമെന്ന്‌ പോതമേട്‌ - ഒറ്റമരം റിസോര്‍ട്ട്‌ ആന്‍ഡ്‌ ഹോംസ്‌റ്റേ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW