Thursday, March 12, 2026 Last Updated 44 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

നാലമ്പലത്തിന്റെ കട്ടിളവയ്‌പ് കര്‍മം നടത്തി

uploads/news/2026/02/827668/2.jpg

കുമളി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചക്കുപള്ളം ആറാം മൈല്‍ ശ്രീ ഭദ്രകാളി ധര്‍മശാസ്‌താ ക്ഷേത്രത്തിന്റെ നാലമ്പല നിര്‍മാണ ജോലികളുടെ ഭാഗമായ കട്ടിളവയ്‌പ്പ് നടന്നു. കട്ടിള വയ്‌പ്പ് കര്‍മം ക്ഷേത്രം തന്ത്രി രാമപുരം നരമംഗലത്ത്‌ ഇല്ലത്ത്‌ ചെറിയ നീലകണ്‌ഠന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി തൊടുപുഴ മഹേഷ്‌ ശാന്തിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭാരവാഹികളും വിവിധ സമുദായ സംഘടന ഭാരവാഹികളും ഉള്‍പ്പെടെ നിരവധി ഭക്‌തജനങ്ങള്‍ പങ്കെടുത്തു.
ക്ഷേത്രം രക്ഷാധികാരി ഗോപിനാഥപിള്ള കൊല്ലമല, പ്രസിഡന്റ്‌ പ്രകാശ്‌ ചെട്ടിയാര്‍ അംബിയില്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്‌, ട്രഷറര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, മറ്റു ഭാരവാഹികളായ ടി.കെ വിജയന്‍ കല്ലുറുമ്പില്‍, ശശിധരന്‍ നായര്‍ വരിക്കയില്‍, അനില്‍ പൊടിപ്പാറയില്‍, വാസുദേവന്‍ ചാലില്‍ താഴെ, ഹരി പേരൂര്‍, രഘുനാഥന്‍ ചേലക്കാട്ട്‌, രാജേഷ്‌ കൃഷ്‌ണന്‍കുട്ടി, പൊന്നപ്പന്‍ ചെട്ടിയാര്‍, മഹിളാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW