Thursday, March 12, 2026 Last Updated 44 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

വിനോദസഞ്ചാരികള്‍ക്കായി വാട്ടര്‍ അതോറിറ്റി ഗസ്‌റ്റ് ഹൗസുകള്‍ ഒരുക്കുന്നു ഇടുക്കിയില്‍ രണ്ടെണ്ണം തുറന്നു

uploads/news/2026/02/827667/1.jpg

ഇടുക്കി: കേരള വാട്ടര്‍ അതോറിറ്റിയുടെ ചരിത്രത്തില്‍ ഒരു പുതിയ ചുവടുവയ്‌പ്പ്. വിനോദസഞ്ചാരികള്‍ക്കായി അതോറിറ്റി ഗസ്‌റ്റ്ഹൗസുകള്‍ ഒരുക്കുന്നു. സംസ്‌ഥാന വ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഇടുക്കിയിലെ ചെറുതോണിയിലും പൈനാവിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗസ്‌റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കി. ഇടുക്കി പൈനാവ്‌ സബ്‌ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ക്കാണ്‌ ആദ്യമായി പുതിയ മന്ദിരം യാഥാര്‍ഥ്യമാകുന്നത്‌.
പൈനാവ്‌ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിര്‍മാണം പൂര്‍ത്തിയാക്കിയ 2.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‌ അടിഭാഗത്തായാണ്‌ മന്ത്രി റോഷി അഗസ്‌റ്റിന്റെ ആസ്‌തി വികസന ഫണ്ട്‌ വിനിയോഗിച്ച്‌ പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്‌. ഇതോടൊപ്പം അതിഥി മന്ദിരവും നിര്‍മിച്ചിട്ടുണ്ട്‌. മൂന്ന്‌ സ്യൂട്ട്‌ മുറികളും രണ്ട്‌ സാധാരണ മുറികളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
പൊതു ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മിതമായ നിരക്കില്‍ ഇവിടെ താമസിക്കാനാകും. പൊതുമരാമത്ത്‌ വകുപ്പിന്റെ കെട്ടിടത്തിലാണ്‌ നിലവില്‍ പൈനാവ്‌ സബ്‌ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്‌. ഇതിനു പുറമെ സര്‍ക്കാര്‍ പുതുതായി അനുവദിച്ച സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകള്‍ക്കും പുതിയ മന്ദിരം ഒരുങ്ങും. ഇടുക്കി മെഡിക്കല്‍ കോളജിനു സമീപം പൂര്‍ത്തിയായി വരുന്ന 35 എം.എല്‍.ഡി ജല ശുദ്ധീകരണ ശാലയ്‌ക്കൊപ്പമാണ്‌ പുതിയ ഓഫീസ്‌ നിര്‍മിച്ചിരിക്കുന്നത്‌.
വാട്ടര്‍ അഥോറിറ്റിയില്‍ കുടിവെള്ള ചാര്‍ജിനു പുറമെ ഇതര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാനത്ത്‌ ആദ്യമായി ഇന്‍സ്‌പെക്ഷന്‍ ബം?ാവും കോണ്‍ഫറന്‍സ്‌ ഹാളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്‌. ചെറുതോണിയിലെ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ രണ്ടാം നിലയില്‍ രണ്ട്‌ സ്യൂട്ട്‌ മുറികളും നാല്‌ ഡീലക്‌സ് മുറികളും അതിഥി മന്ദിരത്തിനായി ഒരു ഓഫീസ്‌ മുറിയും നിര്‍മിച്ചിട്ടുണ്ട്‌.
പെരിയാര്‍ എന്ന പേരില്‍ 200 പേര്‍ക്ക്‌ ഇരിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ്‌ ഹാളും ക്രമീകരിച്ചിട്ടുണ്ട്‌. ഇടുക്കി ഡാം സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ താമസ സൗകര്യവും കോണ്‍ഫറന്‍സ്‌ ഹാളുമാണ്‌ സജ്‌ജീകരിച്ചിരിക്കുന്നത്‌. സംസ്‌ഥാനത്തെ ആദ്യത്തെ പൈലറ്റ്‌ പ്രോജക്‌ടാണിത്‌. ജലശുദ്ധീകരണ ശാലകള്‍ക്കും ടാങ്കുകള്‍ക്കും മുകളിലും താഴെയുമായാണ്‌ മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ചെറുതോണിയിലും പൈനാവിലുമായി മൊത്തം 72 ലക്ഷം രൂപയാണ്‌ ചെലവ്‌. ചെറുതോണി ഡാമിനടുത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ഗസ്‌റ്റ് ഹൗസ്‌ 15 ലക്ഷം ലിറ്റര്‍ ടാങ്കിന്‌ മുകളിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 2 സ്യൂട്ട്‌ മുറികള്‍, 4 ഡീലക്‌സ് മുറികള്‍, 200 പേര്‍ക്ക്‌ ഇരിക്കാവുന്ന പെരിയാര്‍ കോണ്‍ഫറന്‍സ്‌ ഹാള്‍ എന്നീ സൗകര്യങ്ങളാണുള്ളത്‌. ഇടുക്കി ഡാമിന്റെ മനോഹരമായ കാഴ്‌ചയും ഇവിടെ നിന്നാല്‍ ആസ്വദിക്കാം.
2.5 ലക്ഷം ലിറ്റര്‍ പ്ലാന്റിന്‌ താഴെയായി രണ്ട്‌ നിലകളില്‍ 3 സ്യൂട്ട്‌ മുറികളും 2 സാധാരണ മുറികളുമുള്ളതാണ്‌ പൈനാവിലെ ഗസ്‌റ്റ് ഹൗസ്‌. സ്യൂട്ട്‌ മുറിക്ക്‌ 3,000 രൂപയും സാധാരണ മുറിക്ക്‌ 1,000, ഹാളിന്‌ 10,000 രൂപയുമാണ്‌ വാടക. മാര്‍ച്ച്‌ 15 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ്‌ വഴി മുറികള്‍ ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യാം. മന്ദിരങ്ങളുടെ പ്രവര്‍ത്തന ഉദ്‌ഘാടനം വെള്ളിയാഴ്‌ച മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു. ജലക്കരം കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ മന്ത്രി റോഷി പറഞ്ഞു.
കേന്ദ്രമന്ത്രാലയത്തിന്റെ കണക്ക്‌ പ്രകാരം 2021 വരെ 23 ശതമാനം ഗ്രാമീണഭവനങ്ങളിലായിരുന്നു കുടിവെള്ളം എത്തിയിരുന്നത്‌. ഈ അഞ്ചു വര്‍ഷം കൊണ്ട്‌ അത്‌ 54 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു. വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ വീടുകളില്‍ ജലം എത്തിച്ചു നല്‍കുന്നത്‌ ചെറുകിട ജലസേചന പദ്ധതികള്‍ വഴിയാണ്‌. എന്നാല്‍ കേരളത്തില്‍ നന്ദികള്‍, പുഴകള്‍, തടാകങ്ങള്‍ തുടങ്ങിയ ചെറുതും വലുതുമായ സ്രോതസുകള്‍ ഉപയോഗിച്ച്‌ വന്‍ പദ്ധതികളാണ്‌ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
പൈനാവ്‌ കേരള വാട്ടര്‍ അതോറിറ്റി ഓഫീസ്‌ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടര്‍ അതോറിറ്റി മധ്യ മേഖല ചീഫ്‌ എന്‍ജിനീയര്‍ പ്രദീപ്‌ വി. കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ഹരി എന്‍ ആര്‍. റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എം.എല്‍.എ ഫണ്ട്‌ വിനിയോഗിച്ച്‌ പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ്‌ സബ്‌ ഡിവിഷന്‍, സെക്ഷന്‍ ഓഫീസ്‌ കെട്ടിടം, നോണ്‍ വാട്ടര്‍ റവന്യൂ പ്രോജക്‌ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചെറുതോണി, പൈനാവ്‌ ഇന്‍സ്‌പെക്ഷന്‍ ബം?ാവുകള്‍, സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകള്‍ എന്നിവയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ജലക്കരം കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
സംസ്‌ഥാനത്തെ ആദ്യത്തെ പൈലറ്റ്‌ പ്രോജക്‌ടാണിത്‌. പരിപാടിയില്‍ ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ വിജി കണ്ണന്‍, അമ്മിണി ജോസ്‌, നൗഷാദ്‌ റ്റി. ഇ, രാജു ജോസഫ്‌, റെജി കുന്നംകോട്ട്‌, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ്‌ അംഗം ഷാജി പാമ്പൂരി, സാമൂഹ്യ- രാഷ്ര്‌ടീയ നേതാക്കളായ കെ. ജി സത്യന്‍, ഷിജോ തടത്തില്‍, സണ്ണി ഇല്ലിക്കല്‍, ജോസ്‌ കുഴികണ്ടം, സാജന്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW