Friday, March 13, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.02 AM

മന്ത്രിമാരായ പി.രാജീവും എം.ബി രാജേഷും ബയോ മൈനിംഗ്‌ സൈറ്റ്‌ സന്ദര്‍ശിച്ചു

uploads/news/2026/02/827666/4.jpg

കളമശ്ശേരി:നഗരസഭയുടെ ഡംബിംങ്‌ യാര്‍ഡിലെ മാലിന്യമല നീക്കം ചെയ്യുന്ന പ്രവൃത്തി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌, വ്യവസായ മന്ത്രി പി രാജീവ്‌ എന്നിവര്‍ പറഞ്ഞു. ബയോമൈനിങ്‌ സൈറ്റ്‌ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. 2025 ജനുവരിയില്‍ തുടങ്ങിയ ബയോ മൈനിംഗ്‌ 65 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ പി രാജീവ്‌ നടപ്പാക്കുന്ന ശുചിത്വത്തിന്‌ ഒപ്പം പദ്ധതിയുടെ ഭാഗമായാണ്‌ കെ എസ്‌ ഡബ്ലിയു എം പി യില്‍ നിന്ന്‌ കളമശ്ശേരിയില്‍ ബയോ മൈനിംഗ്‌ നടത്തുന്നതിനുള്ള 9.2 കോടി രൂപയുടെ ഫണ്ട്‌ അനുവദിച്ചതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ 2025 ജനുവരിയില്‍ കളമശ്ശേരി ഡംബിംങ്‌ യാര്‍ഡിലെ മാലിന്യമല നീക്കം ചെയ്യാനുള്ള പ്രവര്‍ത്തി ആരംഭിച്ചത്‌. ഇത്‌ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വേനല്‍മഴ ഒഴിവായി നിന്നാല്‍ സമയപരിധിക്കുള്ളില്‍ തന്നെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആകും. മഴ ഒഴിവാകുന്ന ഡിസംബര്‍ മുതലാണ്‌ സാധാരണഗതിയില്‍ മൈനിംഗിന്‌ സമയം ലഭിക്കുക. കളമശ്ശേരി യാര്‍ഡിലെ ബയോമൈനിങ്ങ്‌ പൂര്‍ത്തിയാക്കിയാല്‍ രണ്ട്‌ ഏക്കര്‍ സ്‌ഥലം വീണ്ടെടുക്കാന്‍ കഴിയും. മാലിന്യനിര്‍മാര്‍ജനത്തിനു ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക്‌ നഗരസഭയ്‌ക്ക് ഈ സ്‌ഥലം ഉപയോഗപ്പെടുത്താം. സംസ്‌ഥാനത്തെ 24 ഡംബ്‌ സൈറ്റുകളില്‍ നിന്ന്‌ മാലിന്യം പൂര്‍ണമായി നീക്കം ചെയ്‌തതായി മന്ത്രി രാജേഷ്‌ പറഞ്ഞു.48160 എംക്യൂബ്‌ മാലിന്യമാണ്‌ കളമശ്ശേരി സൈറ്റില്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നത്‌. ഇതില്‍ 65% മാലിന്യവും ബയോമൈനിംഗ്‌ പൂര്‍ത്തിയാക്കി നീക്കി കഴിഞ്ഞു. 19263 എം ക്യൂബ്‌ മാലിന്യമാണ്‌ ഇനി അവശേഷിക്കുന്നത്‌. ഇതില്‍ 4000 ടണ്‍ ആര്‍ ഡി എഫ്‌ സിമന്‍റ്‌ ഫക്രുകളിലേക്ക്‌ അയച്ചു കഴിഞ്ഞിട്ടുണ്ട്‌. അവശേഷിക്കുന്ന മാലിന്യം മുഴുവന്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. ലെഗസി മാലിന്യം പൂര്‍ണ്ണമായി ഇല്ലാതാക്കിയ ശേഷം ഖരമാലിന്യ, ദ്രവമാലിന്യ പ്ലാന്റുകള്‍ ആരംഭിക്കാനാണ്‌ ആലോചിക്കുന്നതെന്നും മന്ത്രി എം ബി. രാജേഷ്‌ പറഞ്ഞു.കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വൈസ്‌ ചെയര്‍മാന്‍ ഷെറീന കമറുദ്ദീന്‍, നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷരായ അഞ്‌ജു മനോജ്‌ മണി, വി.എച്ച്‌ ആസാദ്‌, ബിന്ദു മനോഹരന്‍, അഡ്വ. എം.എ വഹാബ്‌, മാര്‍ട്ടിന്‍ തായങ്കരി, നഗരസഭാംഗങ്ങളായ മാഹിന്‍, സാദിഖ്‌, വിനോദ്‌, റുഖിയ ജമാല്‍ എന്നിവരും മന്ത്രിമാര്‍ക്ക്‌ ഒപ്പമുണ്ടായി.

Ads by Google
Advertisement
Saturday 28 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW