Friday, March 13, 2026 Last Updated 43 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.01 AM

അംഗന്‍വാടികളുടെ നിലവാരം ഉയര്‍ത്തും: മന്ത്രി പി. പ്രസാദ്‌

uploads/news/2026/02/827662/4.jpg

ചേര്‍ത്തല: മണ്ഡലത്തിലെ മുഴുവന്‍ അംഗന്‍വാടികളും സ്‌മാര്‍ട്ട്‌ അംഗന്‍വാടികളായി ഉയര്‍ത്തുമെന്ന്‌ മന്ത്രി പി. പ്രസാദ്‌. വിദ്യാഭ്യാസ വകുപ്പ്‌ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈക്കല്‍ ഗവണ്‍മെന്റ്‌ എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഐ. റംല ബീവി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ബെന്നി, ജില്ലാ പഞ്ചായത്ത്‌ അംഗം ജെയിംസ്‌ ചിങ്കുത്തറ, കടക്കരപ്പള്ളി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌് രാജേഷ്‌ തോട്ടത്തറ, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ ജാന്‍സി ബെന്നി, പത്മിനി പങ്കജാക്ഷന്‍, പഞ്ചായത്ത്‌ സെക്രട്ടറി എസ്‌. ഷാജി, പ്രധാനാധ്യാപിക ജി. ജ്യോതിമോള്‍, എസ്‌.എം.സി ചെയര്‍മാന്‍ പി.എസ്‌. സനീഷ്‌, ബിന്ദു ഷിബു, എം.എസ്‌. ജോണ്‍, ഹെലന്‍ കുഞ്ഞുകുഞ്ഞ്‌, കെ.ഡി ഉദയപ്പന്‍, കെ.പി ജാക്‌സി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW