Thursday, March 12, 2026 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.01 AM

പാട്ടുകളം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ സമാപിച്ചു

uploads/news/2026/02/827661/3.jpg

പാതിരപ്പള്ളി: ചെട്ടികാട്‌ പാട്ടുകളം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകള്‍ ഭക്‌തിസാന്ദ്രമായി. വാദ്യമേളങ്ങളും ഭക്‌തജനങ്ങളുടെ ദേവീ ശരണം വിളികളും മുഴങ്ങിനിന്ന അന്തക്ഷരീക്ഷത്തിലാണ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടന്നത്‌. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മനോഹരമായ ക്ഷേത്രങ്ങള്‍ നേരത്തെതന്നെ സമര്‍പ്പിച്ചിരുന്നു.
പുതുമന എസ്‌. ദാമോദരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടന്നത്‌. രാജരാജേശ്വരി മഹാദേവി, സുബ്രഹ്‌മണ്യ സ്വാമി, ഗണപതി, ധര്‍മ്മ ശാസ്‌താവ്‌ തുടങ്ങിയ ദേവീ ദേവന്മാരുടെ പുനഃപ്രതിഷ്‌ഠകളാണു നടന്നത്‌. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ്‌ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന്‌ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നത്‌.പ്രതിഷ്‌ഠയ്‌ക്ക് ശേഷം സദ്യയും നടന്നു. ക്ഷേത്ര യോഗം പ്രസിഡന്റും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ കെ.എന്‍.പ്രേമാനന്ദന്‍, ക്ഷേത്രയോഗം സെക്രട്ടറിയും നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ വി.കെ. സാനു, ക്ഷേത്ര യോഗം ഭാരവാഹികളായ വി. രഞ്‌ജിത്‌ കുമാര്‍, വി. രാജേന്ദ്രന്‍, എ. രാജു, വി.സി.ഹരിലാല്‍, പുനര്‍നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ ഡി. ഗോപിദാസ്‌, ടി.വി. ആനന്ദന്‍, പി.പി. സദാനന്ദന്‍, വി.എന്‍.ശങ്കരന്‍ കുട്ടി,ഡി.എല്‍. വിജയകുമാര്‍,സി.പി. മോഹനന്‍,പി.ശശികുമാര്‍, വി.എന്‍. പ്രഭാകരന്‍, വി.രാധാകൃഷ്‌ണന്‍, പി.ജി. അനില്‍കുമാര്‍, സി.പി. ഓമനക്കുട്ടന്‍, പി.സി. മനോജ്‌, കെ.പി. അരവിന്ദാക്ഷന്‍ എന്നിവര്‍ പുന: നിര്‍മ്മാണത്തിനും പ്രതിഷ്‌ഠാകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി. ചുരുങ്ങിയ സമയംകൊണ്ട്‌ ക്ഷേത്രസമര്‍പ്പണവും പ്രതിഷ്‌ഠകളും നടത്താന്‍ കഴിഞ്ഞത്‌ വിവിധ തലത്തിലുള്ള കമ്മിറ്റികളുടെ കൂട്ടായ്‌മയും നാട്ടുകാരുടെ സഹകരണവും തൊഴിലാളികളുടെ സഹകരണവും കൊണ്ടാണെന്ന്‌ കെ.എന്‍. പ്രേമാനന്ദന്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 28 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW