Wednesday, March 11, 2026 Last Updated 53 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.32 AM

ആലിന്റെ കുടുംബത്തിന്‌ ഓര്‍മ്മച്ചെപ്പ്‌ സമര്‍പ്പിച്ച്‌ നടന്‍ പ്രേംകുമാര്‍

uploads/news/2026/02/827575/3.jpg

മല്ലപ്പള്ളി: സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്‌ തിരുവനന്തപുരം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രേംനസീര്‍ സുഹൃത്‌ സമിതിയുടെ നേതൃത്തില്‍ മല്ലപ്പള്ളി വെസ്‌റ്റ് വാലുമണ്ണില്‍ വീട്ടിലെത്തി പ്രണാമം അര്‍പ്പിച്ചു.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ ആലിന്റെ ചിത്രം ആലേഖനം ചെയ്‌ത ഓര്‍മ്മച്ചെപ്പ്‌ ആലിന്റെ മാതാപിതാക്കളായ അരുണ്‍ എബ്രഹാം, ഷെറിന്‍ ജോണ്‍ എന്നിവര്‍ക്ക്‌ കൈമാറി. സമിതി പ്രസിഡണ്ട്‌ പനച്ചമൂട്‌ ഷാജഹാന്‍, സെക്രട്ടറി തെക്കന്‍ സ്‌റ്റാര്‍ ബാദുഷ, ഭാരവാഹികളായ ആര്യനാട്‌ സന്തോഷ്‌, വിനയചന്ദ്രന്‍ നായര്‍, മുസ്ലിം ലീഗ്‌, ജില്ലാ സെക്രട്ടി അഡ്വ.. ഫന്‍സലാഹ്‌, സംസ്‌ഥാന കൗണ്‍സില്‍ അംഗം കെ.ഇ. അബ്‌ദുള്‍ റഹ്‌മാന്‍, അന്‍സാരി, ബഷീര്‍ കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Friday 27 Feb 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW