Wednesday, March 11, 2026 Last Updated 24 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.32 AM

എം.ജി. സര്‍വകലാശാലാ കലോത്സവം; ഘോഷയാത്ര വൈകിട്ട്‌ മൂന്നിന്‌

uploads/news/2026/02/827574/2.jpg

തിരുവല്ല: എം.ജി സര്‍വകലാശാല കലോത്സവത്തിന്‌ മുന്നോടിയായി നടക്കുന്ന ഘോഷയാത്രക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാല്‍ ലക്ഷം പേര്‍ അണിനിരക്കുമെന്ന്‌ സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
താളമേളങ്ങളും വര്‍ണക്കുടകളും നിശ്‌ചല ദൃശ്യങ്ങളും സമന്വയിക്കുന്ന ഘോഷയാത്രയില്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും തിരുവല്ലയിലെ കുടുംബശ്രീ പ്രസ്‌ഥാനങ്ങളും വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക, രാഷ്‌ടീയ, കലാ രംഗങ്ങളിലെ പ്രമുഖരും അംഗങ്ങളും ജനപ്രതിനിധികളും ഇതില്‍ പങ്കാളികളാകും. കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഇന്ന്‌ വൈകിട്ട്‌ 3ന്‌ ഘോഷയാത്ര ആരംഭിക്കും.
.കേരളത്തിലെ അഞ്ച്‌ ജില്ലകളില്‍ നിന്നായി മത്സരങ്ങളില്‍ പങ്കെടുക്കുവാനും കലാമാമാങ്കത്തിന്‌ സാക്ഷിയാവാനും എത്തിച്ചേരുന്ന എല്ലാ കലാകാരന്മാര്‍ക്കും സുഗമമായി പങ്കെടുക്കുന്നതിനുള്ള സൗകര്യമാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌.

Ads by Google
Advertisement
Friday 27 Feb 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW