Wednesday, March 11, 2026 Last Updated 27 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.32 AM

മണ്ണടി തിരുമുടി എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യമായി

uploads/news/2026/02/827572/4.jpg

അടൂര്‍: മണ്ണടി ഉച്ചബലി ഉത്സവത്തോട്‌ അനുബന്ധിച്ച്‌ നടന്ന തിരുമുടി എഴുന്നള്ളത്ത്‌ ഭക്‌തര്‍ക്ക്‌ ദര്‍ശനപുണ്യമായി. പുണ്യം തണല്‍ തീര്‍ത്ത ഭക്‌തിയുടെ വഴിയിലൂടെ നീങ്ങിയ തിരുമുടി എഴുന്നള്ളത്ത്‌ ദര്‍ശിക്കാന്‍ ഭക്‌തരുടെ ഒഴുക്കായിരുന്നു.
മുടിപ്പുര ക്ഷേത്രത്തില്‍ നിന്ന്‌ പഴയകാവ്‌ ക്ഷേത്രത്തിലേക്കുള്ള തിരുമുടി എഴുന്നള്ളത്തിന്‌ വാദ്യമേളങ്ങള്‍, കൊടി, കുട, തീവെട്ടി, ആലവട്ടം, വെഞ്ചാമരം എന്നിവ അകമ്പടിയേകി. മണ്ണടി ഭഗവതിയുടെ തിരുമുടി സൂക്ഷിക്കുന്ന മുടിപ്പുരയില്‍ നിന്ന്‌ പരമ്പരാഗത പാതയിലൂടെ ആവണംപാറ വഴി മണ്ണടി ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ തിരുമുടി എത്തിച്ചേര്‍ന്നു. ആല്‍ത്തറയില്‍ എത്തിയ ദേവി ആയിരങ്ങള്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഈ സമയം ക്ഷേത്ര ത്തിനകത്ത്‌ പാട്ടമ്പലത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ തയ്യാറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു. ഉണക്കലരി, കൊത്തച്ചക്ക, പൊട്ടു വാഴക്കുല, ശര്‍ക്കര, നാളീകേരം എന്നിവ ചേര്‍ത്താണ്‌ നിവേദ്യം തയ്യാറാക്കിയത്‌. പാട്ടമ്പലത്തില്‍ വലിയ കളമെഴുതുന്ന സ്‌ഥലത്ത്‌ ദേവിയുടെ തൃക്കണ്ണ്‌ വരുന്ന ഭാഗത്താണ്‌ നിവേദ്യത്തിനായി അടുപ്പ്‌ കൂട്ടിയത്‌. രാത്രി 12 ന്‌ ദാ രിക നിഗ്രഹത്തിനായി തയ്യാറെടുപ്പ്‌ ആരംഭിച്ചു. വേതാളക്കല്ലില്‍ താളം ചവിട്ടി ശക്‌തി സ്വരൂപിണിയായ ദേവി ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ചുകളത്തിലേക്ക്‌ എഴുന്നള്ളി. തുടര്‍ന്ന്‌ ദാരികനിഗ്രഹം നടന്നു. ഇതിന്‌ ശേഷം ദേവിയുടെ രൗദ്രഭാവത്തിന്‌ ശാന്തത വരുത്തുന്നതിനായിഅടവിയും ബലിക്കുടയും നടന്നു. ഭൂതഗണങ്ങള്‍ക്ക്‌ ചരിവ്‌ തൂകി ദേശാതിര്‍ത്തിയിലൂടെ സഞ്ചരിച്ച്‌ തിരുമുടി മണ്ണടി മുടിപ്പുര ക്ഷേത്രത്തി ല്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക്‌ സമാപനമായി.

Ads by Google
Advertisement
Friday 27 Feb 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW