Wednesday, March 11, 2026 Last Updated 33 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.31 AM

മന്ത്രി വീണാ ജോര്‍ജ്‌ ജനങ്ങളെ വെല്ലുവിളിക്കുന്നു: കോണ്‍ഗ്രസ്‌

പത്തനംതിട്ട: സംസ്‌ഥാനത്തെ ആരോഗ്യ രംഗത്തിന്റെ തകര്‍ച്ചയും വകുപ്പ്‌ മന്ത്രിയുടെ കഴിവുകേടും മറച്ചുവയ്‌ക്കുവാന്‍ മന്ത്രി വീണാ ജോര്‍ജ്‌ ജനങ്ങളെ വെല്ലുവിളിച്ച്‌ പ്രകോപനം സൃഷ്‌ടിക്കുകയാണെന്ന്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിസന്റ്‌ പ്ര?ഫ. സതീഷ്‌ കൊച്ചു പറമ്പില്‍, സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത്‌, പത്തനതിട്ട മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയോട്‌ ആലോചിക്കാത പണി പൂര്‍ത്തീകരിക്കാത്ത ജനറല്‍ ആശുപത്രിയുടേയും ജില്ലാ സ്‌റ്റേഡിയത്തിന്റേയും ഉദ്‌ഘാടനം നടത്തുന്നതിന്‌ ആലോചനാ യോഗം വിളിച്ചുചേര്‍ത്ത മന്ത്രി വ്യത്യസ്‌ഥ അഭിപ്രായം പറഞ്ഞ യു.ഡി.എഫ്‌ ഭരണ സമിതി അംഗങ്ങളെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും പരസ്യമായി വെല്ലുവിളി നടത്തുകയുമാണ്‌ ഉണ്ടായതെന്നും ഡി.സി.സി നേതാക്കള്‍ പറഞ്ഞു.
കെ.എസ്‌.യു നേതാക്കള്‍ ജനാധിപത്യപരമായ രീതിയില്‍ കണ്ണൂരില്‍ പ്രതിഷേധിച്ചപ്പോള്‍ മനഃപൂര്‍വം പ്രകോപനം സൃഷ്‌ടിച്ച്‌ തനിക്ക്‌ പരിക്ക്‌ സംഭവിച്ചെന്ന്‌ വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നു മന്ത്രി.പത്തനംതിട്ട, അടൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ യു.ഡി.എഫ്‌ പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം സ്‌ഥാപിച്ചിരുന്ന കൊടി തോരണങ്ങള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ അടിച്ചു തകര്‍ക്കുകയും വ്യാപകമായ തോതില്‍ നശിപ്പിക്കുകയും ചെയ്‌തത്‌ അങ്ങേയറ്റം ധിക്കാരും ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്‌ ഡിസിസി കുറ്റപ്പെടുത്തി.

Ads by Google
Advertisement
Friday 27 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW