Wednesday, March 11, 2026 Last Updated 27 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.31 AM

ജില്ലയില്‍ 106 കുടുംബങ്ങള്‍ക്ക്‌ പട്ടയം

പത്തനംതിട്ട: കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 4,56,000 കുടുംബങ്ങള്‍ക്ക്‌ പട്ടയ വിതരണം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ 1,77,011 പട്ടയം വിതരണം ചെയ്‌തു. 2021 ല്‍ ആദ്യഘട്ടത്തില്‍ 54,535 പട്ടയവും രണ്ടാം ഘട്ടത്തില്‍ 67,069 പട്ടയവും വിതരണം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി ഒരുലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി.
മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന്‌ കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ ഭൂമി വീതം സര്‍ക്കാര്‍ ലഭ്യമാക്കി. അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക്‌ 171 ഏക്കര്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ച്‌ വരുന്നു.
2016-2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങള്‍ക്ക്‌ 6,288 ഏക്കര്‍ ഭൂമിയും 213 കുടുംബങ്ങള്‍ക്ക്‌ പട്ടയവും ലഭ്യമാക്കി. 3426 കുടുംബങ്ങള്‍ക്ക്‌ 2106 ഏക്കര്‍ നിക്ഷിപ്‌ത വനഭൂമിക്കുള്ള അവകാശ രേഖയും നല്‍കി. ലാന്‍ഡ്‌ പര്‍ച്ചേസ്‌ മുഖേന 274 കുടുംബങ്ങള്‍ക്ക്‌ 149 ഏക്കര്‍ ഭൂമിയും ലാന്‍ഡ്‌ ബാങ്ക്‌ പദ്ധതി പ്രകാരം 422 കുടുംബങ്ങള്‍ക്ക്‌ ഭൂമിയും ലഭ്യമാക്കി. പ്രളയപുനരധിവാസത്തിന്റെ ഭാഗമായി 171 കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കി. ഇങ്ങനെ 9,196 കുടുംബങ്ങള്‍ക്ക്‌ 8,690 ഏക്കര്‍ ഭൂമി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Friday 27 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW