Wednesday, March 11, 2026 Last Updated 58 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.31 AM

വ്യക്‌തിവിവരങ്ങള്‍ ചോര്‍ത്തല്‍ പ്രതിഷേധാര്‍ഹം: കെ.പി.എസ്‌.ടി.എ.

പത്തനംതിട്ട: ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി അധ്യാപകരുടെ അനുവാദമില്ലാതെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗപ്പെടുത്തുന്നത്‌ അവകാശലംഘനവും സുപ്രീംകോടതി ഉത്തരവുകള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ കെ.പി.എസ്‌.ടി്‌എ ജില്ലാ സമിതി വിലയിരുത്തി.
സര്‍വീസ്‌ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്ന വിവരങ്ങള്‍ ജീവനക്കാരുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്‌.
286 മാസത്തെ ഡി. എ, 2019 ലെ ശമ്പള പരിഷ്‌കരണത്തിന്റെ രണ്ട്‌ ഗഡു കുടിശ്ശിക, 2024 ല്‍ നടക്കേണ്ട ശമ്പളപരിഷ്‌കരണം, 2016 മുതല്‍ 2021 വരെ ജോലി ചെയ്‌ത അധ്യാപകരുടെ ശമ്പളം, 2021 മുതല്‍ തടഞ്ഞുവയ്‌ക്കപ്പെട്ട നിയമനാംഗീകാരങ്ങള്‍ തുടങ്ങി നിരവധി കവര്‍ന്നെടുക്കലുകളും അധ്യാപകദ്രോഹ നടപടികളും മൂലം അധ്യാപകരുടെ വിശ്വാസം നഷ്‌ടപ്പെട്ട സര്‍ക്കാര്‍ തട്ടിക്കൂട്ട്‌ പരസ്യങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാം എന്ന്‌ ചിന്തിക്കുന്നത്‌ ജനാധിപത്യത്തെ അവഹേളിക്കലാണെന്ന്‌ ജില്ലാ പ്രസിഡണ്ട്‌ ഫിലിപ്പ്‌ ജോര്‍ജ്‌, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 27 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW