-->
കോട്ടയം: മൂന്നാമത് കോട്ടയം രാജ്യാന്തര ചലചിത്രമേള സമാപിച്ചു. കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏഴ് ദിവസമായി നടന്ന മേളയില്‍ 35 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കാനില്‍ ഗ്രാന്റ് പ്രീ നേടിയ ചിത്രമായ സെന്റിമെന്റല്‍ വാല്യു ആയിരുന്നു സമാപനചിത്രം.
സമാപന സമ്മേളനം തിരുഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം രമേഷ് മുഖ്യാഥിതിയായി. രക്ഷാധികാരി ജൂബിലി ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കിഫ് ചെയര്‍മാര്‍ സംവിധായകന്‍ ജയരാജ്, സെക്രട്ടറി സംവിധായകന്‍ പ്രദീപ് നായര്‍, നഗരസഭ ചെയര്‍മാന്‍ എം പി സന്തോഷ് കുമാര്‍, പബ്ലിക്ക് ലൈബ്രറി വൈസ്. പ്രസിഡന്റ് വി.ബി ബിനു, ജനറല്‍ കണ്‍വീനര്‍ നിഖില്‍ എസ് പ്രവീണ്‍, ഡലിഗേറ്റ് പ്രതിനിധി ബോസ് ഇപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിലിം എഡിറ്റര്‍
ജി.മുരളി,സംവിധായകന്‍ റഷീദ് കാരാപ്പുഴ, നടന്‍ പി.ആര്‍. ഹരിലാല്‍, നടന്‍ കോട്ടയം പുരുഷന്‍, ക്യാമറാമാന്‍ സി.ആര്‍. പ്രതാപന്‍,സംവിധായകന്‍ കുടമാളൂര്‍ രാജാജി, നടിമാരായ ആലീസ്, ജോളി ഈശോ, നിര്‍മാതാവ് എം.ജി. ശശിധരന്‍ എന്നിവരെ ആദരിച്ചു.
മേളയുടെ ഭാഗമായി അവതരിപ്പിച്ച സംവിധാ യകന്‍ ജി അരവിന്ദന്റെ തമ്പ് കാണാന്‍ അനശ്വര തീയറ്ററില്‍ നിരവധി പേര്‍ എത്തിയിരുന്നു. പ്രായമായവരും ചെറുപ്പക്കാരുമടക്കം നിരവധിയാളുകള്‍ തമ്പ് കാണാന്‍ എത്തിയത് അരവിന്ദനുള്ള ആദരവ് കൂടിയായി മാറി.
തമ്പിലെ നായിക ജലജ സിനിമാ കാണാന്‍ വന്നത് കാഴ്‌ചക്കാരില്‍ ആവേശം ഉണര്‍ത്തി.തമ്പ് സിനിമ ഉണ്ടായതു കൊണ്ടാണ് ജലജ എന്ന നടി ഉണ്ടായതെന്ന് സിനിമിയ്‌ക്ക് ശേഷം നടന്ന ഓപ്പണ്‍ ഫോറത്തില്‍ അവര്‍ പറഞ്ഞു.
തമ്പിലെ സെറ്റും അനുഭവും ഇന്നും മനസില്‍ തങ്ങി നില്‍പ്പുണ്ട്. ഒരു ലെജന്റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായി കാണുന്നു എന്നും അവര്‍ പറഞ്ഞു.