Wednesday, March 11, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.31 AM

അതിരമ്പുഴ ചന്തക്കുളം-പെരുമ്പുഴ കനാല്‍ റോഡ്‌ ഗതാഗതയോഗ്യമാക്കണം

uploads/news/2026/02/827566/2.jpg

അതിരമ്പുഴ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ചന്തക്കുളം-പെരുമ്പുഴ കനാല്‍ റോഡ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. സന്ദര്‍ശിച്ചു. കനാലിന്റെ സൈഡില്‍ക്കൂടിയുള്ള റോഡ്‌ മണ്ണിട്ടുയര്‍ത്തി രണ്ടു സൈഡും കരിങ്കല്‍ കെട്ടി ഗതാഗതയോഗ്യമാക്കണമെന്ന്‌ സ്‌ഥലവാസികള്‍ ആവശ്യപ്പെട്ടു. ചെളിനിറഞ്ഞ കനാല്‍ മഴക്കാലത്തിനു മുന്‍പ്‌ വൃത്തിയാക്കുവാന്‍ മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറോട്‌ നിര്‍ദ്ദേശം നല്‍കി.
അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഒ.എ., ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജിം അലക്‌സ്, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ പുതുശേരി, പഞ്ചായത്ത്‌ മെമ്പര്‍ ജോയിസ്‌ മുലേക്കരി, ബ്ലോക്ക്‌ മെമ്പര്‍ ദിലീപ്‌ കെ.എസ്‌, ജൂബി ഐക്കരക്കുഴി, സാബു കുര്യന്‍ പീടിയേക്കല്‍, പി.വി. മൈക്കിള്‍, റ്റി.എസ്‌. അന്‍സാരി, ഷാലി വര്‍ഗീസ്‌, ജോസഫ്‌ എട്ടുകാട്ടില്‍, റോയി കല്ലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 27 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW