Thursday, March 12, 2026 Last Updated 57 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.31 AM

പ്രകടനം നടത്തി

uploads/news/2026/02/827564/4.jpg

കോട്ടയം: ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജിനെതിരായ കെ.എസ്‌.യു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ എഫ്‌.എസ്‌.ഇ.ടി.ഒ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കലക്‌ടറേറ്റില്‍ നടത്തിയ പ്രകടനം ഉദ്‌ഘാടനം ചെയ്‌ത് എന്‍.ജി.ഒ. യൂണിയന്‍ സംസ്‌ഥാന സെക്രട്ടറി സീമ എസ്‌. നായര്‍ ചെയ്‌തു.
കെ.ജി.ഒ.എ. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം എസ്‌.ദിലീപ്‌, ജില്ലാ സെക്രട്ടറി കെ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിക്കത്തോട്ടില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ബീന, വൈക്കം,ചങ്ങനാശേരി,പാമ്പാടി, കോട്ടയം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ എന്‍.എസ്‌ സജീവ്‌കുമാര്‍, കെ. ജെ. ജോമോന്‍, ബിനു വര്‍ഗീസ്‌, കെ.പി. അനീഷ്‌, മെഡി.കോളേജില്‍ യൂണിയന്‍ സംസ്‌ഥാന കൗണ്‍സില്‍ അംഗം എം. എഥേല്‍, പാലായില്‍ യൂണിയന്‍ ഏരിയ പ്രസിഡന്റ്‌ കെ എസ്‌ റജിമോന്‍, കാഞ്ഞിരപ്പള്ളിയില്‍ ഏരിയ ജോയിന്റ്‌ സെക്രട്ടറി അനീഷ്‌ കെ സമദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 27 Feb 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW