Wednesday, March 11, 2026 Last Updated 30 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.30 AM

നാലുവര്‍ഷ ബിരുദ പ്രോഗ്രാം അടിമുടി പാളി: കെ.പി.സി.ടി.എ.

കോട്ടയം: വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം അടിമുടി പാളിപ്പോയിരിക്കുകയാണെന്ന്‌ കെ.പി.സി.ടി.എ. എം.ജി. സര്‍വകലാശാല മേഖലാസമ്മേളനം ആരോപിച്ചു. കാലഹരണപ്പെട്ട സിലബസ്‌, അപ്രായോഗികമായ ഇന്റേണ്‍ഷിപ്പ്‌ രീതി, പാഠപുസ്‌തകങ്ങള്‍ സമയത്ത്‌ ലഭ്യമാകാത്തത്‌ തുടങ്ങിയവ ഈ വിരുദ്ധപദ്ധതിയുടെ നിലവാരം തകര്‍ത്തിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ റോണി ജോര്‍ജ്‌ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടറിമാരായ ഡോ. കെ.സിന്ധു , കെ.പി. സുനി, ഡോ. പ്രവീണ്‍ സാകല്യ, എം.ജി. സര്‍വകലാശാല സെനറ്റ്‌ മെമ്പര്‍ സിറിയക്‌ ജോസ്‌, കോട്ടയം ജില്ലാ സെക്രട്ടറി പി ആര്‍. ജയകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ പ്രസിഡന്റായി ഡോ. ജോബിന്‍ ജോസ്‌ ചാമക്കാലയേയും മേഖലാ സെക്രട്ടറിയായി ഡോ. എസ്‌. സെല്‍വനേയും, ലൈസന്‍ ഓഫീസറായി കെ.എസ്‌.ഗ്രേസിയേയും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Friday 27 Feb 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW