Thursday, March 12, 2026 Last Updated 56 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.30 AM

പട്ടയ വിതരണം: എല്‍.ഡി.എഫ്‌. അഭിവാദ്യ പ്രകടനം നടത്തി

uploads/news/2026/02/827557/3.jpg

കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ സമ്പൂര്‍ണ പരിഹാരമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മാണ നിരോധനം പിന്‍വലിച്ചുള്ള ഉത്തരവ്‌ മാര്‍ച്ചില്‍ ഉണ്ടാകുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്‌. പട്ടയ വിതരണത്തിലെ ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ എല്‍.ഡി.എഫ്‌ കട്ടപ്പനയില്‍ നടത്തിയ പ്രകടനവും യോഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ കരിനിയമങ്ങളെല്ലാം അടിച്ചേല്‍പ്പിച്ചത്‌ യു.ഡി.എഫ്‌ സര്‍ക്കാരുകളുടെ കാലത്താണ്‌. തുടര്‍ന്ന്‌, ഇതിനായി കപട പരിസ്‌ഥിതി സംഘടനകളെ കൂട്ടുപിടിച്ച്‌ കോടതി വ്യവഹാരങ്ങളിലൂടെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. വണ്‍ ലൈഫ്‌ വണ്‍ എര്‍ത്ത്‌ സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ്‌ പട്ടയവിതരണം തടഞ്ഞത്‌. തുടര്‍ന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറല്‍ വഴി നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌ ഭേദഗതി ചെയ്‌ത് പട്ടയവിതരണം സാധ്യമാക്കിയത്‌.
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരത്തിനായാണ്‌ ഭൂപതിവ്‌ നിയമ ഭേദഗതി ചട്ടം രൂപീകരിച്ചത്‌. നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതോടെ നിയമസാധുത ലഭിക്കും. കട്ടപ്പനയിലടക്കം ഷോപ്പ്‌സൈറ്റുകള്‍ക്ക്‌ കെട്ടിടങ്ങളുടെ വലുപ്പം പരിഗണിക്കാതെ പട്ടയം നല്‍കാമെന്ന്‌ വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇതിന്റെ അപേക്ഷകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്‌. വി.ഡി സതീശന്‍ നടത്തിയ നുണപ്രചാരണങ്ങള്‍ ജനം തള്ളിക്കളയുമെന്നും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സി.വി. വര്‍ഗീസ്‌ പറഞ്ഞു.സി.എസ്‌ അജേഷ്‌ അധ്യക്ഷനായി. നേതാക്കളായ വി.ആര്‍ സജി, വി.ആര്‍ ശശി, മാത്യു ജോര്‍ജ്‌, അഡ്വ. മനോജ്‌ എം. തോമസ്‌, ലൂയിസ്‌ വേഴമ്പത്തോട്ടം, ആല്‍വിന്‍ തോമസ്‌, ടോമി ജോര്‍ജ്‌, എം.സി ബിജു, കെ.പി സുമോദ്‌, സി.ആര്‍ മുരളി, ടി.സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കിക്കവലയില്‍നിന്ന്‌ ആരംഭിച്ച്‌ ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംക്ഷനില്‍ സമാപിച്ച പ്രകടനത്തില്‍ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി നിരവധിപേര്‍ അണിനിരന്നു.

Ads by Google
Advertisement
Friday 27 Feb 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW