-->
ചെറുതോണി: ജില്ലയുടെ അടിസ്‌ഥാന സൗകര്യ വികസനത്തോടൊപ്പം ടൂറിസം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്‌ക്ക് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രാമുഖ്യം. 1298704800 രൂപ വരവും 1288711400 രൂപ ചിലവും 9993400 മിച്ചവും വരുന്ന ബജറ്റാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിക്ക് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷീല സ്‌റ്റീഫന്‍, വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിക്കിന് ബജറ്റിന്റെ കോപ്പി നല്‍കി പ്രകാശനം ചെയ്‌തു. ഇടുക്കി മെഡിക്കല്‍ കോളജിനു സമീപവും തൊടുപുഴ ജില്ലാ ആശുപത്രിയിലും എം.ആര്‍.ഐ സ്‌കാനിങ് ആരംഭിക്കുന്നതിനു മൂന്നുകോടി രൂപയും മെഡിക്കല്‍ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് അമിനിറ്റി സെന്റര്‍ പണിയുന്നതിന് ഒരു കോടി രൂപയും നീക്കിവച്ചത് അംഗങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
മുന്‍ ബാക്കി 31267800 രൂപയും, പ്ലാന്‍ ഫണ്ട് 688268000, മെയിന്റനന്‍സ് ഫണ്ട് 295882000 രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ട് 72170000, സംസ്‌ഥാന ആവിഷ്‌കൃത ഫണ്ട് 18500000, തനതു ഫണ്ട് 26617000, സി.ആര്‍ ഫണ്ട് 30000000, തദ്ദേശ സ്‌ഥാപനത്തില്‍ നിന്നുള്ള വിഹിതം 76000000 രൂപ, നബാര്‍ഡ് ശുചിത്വമിഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവടങ്ങളില്‍ നിന്ന് 60000000 രൂപയും ഉള്‍പ്പെടെ 1298704800 രൂപ വരവും, ജനപ്രതിനിധികളുടെ ഓണറേറിയം 3350000 ജീവനക്കാരുടെ ശമ്പളം 32310000, ഭരണ ഓഫീസ് ചിലവ് 3216500, ജനകീയാസൂത്രണ പദ്ധതി 1249834900 രൂപയുമുള്‍പ്പെടെ 1288711400 രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്. തകര്‍ന്നു കിടക്കുന്ന കാര്‍ഷികമേഖലക്ക് പ്രാധാന്യം നല്‍കി വിപണന കേന്ദ്രങ്ങള്‍ക്ക് 50 ലക്ഷം, മൃഗസംരക്ഷണം ഒരു കോടി, എ.ബി.സി പദ്ധതി ഒരുകോടി, ക്ഷീരകര്‍ഷക സബ്‌സീഡി മൂന്ന് കോടി, ക്ഷീര സമൃദ്ധി കാലിത്തീറ്റ 50 ലക്ഷം, കര്‍ഷക സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് 50 ലക്ഷം, ഫാമുകള്‍ക്ക് ഒരു കോടി, വിദ്യാഭ്യാസം യുവജനക്ഷേമം സ്‌പോര്‍ട്ട്‌സ് മേഖലയില്‍ എസ്.എസ്.കെ വിഹിതം, സ്‌കൂളുകളുടെ അടിസ്‌ഥാന വികസനത്തിന് അഞ്ചു കോടി, സ്‌കൂള്‍ ഫര്‍ണിച്ചര്‍ ഒരു കോടി, സ്‌പോര്‍ട്‌സ് അഞ്ചു കോടി, കളിസ്‌ഥലങ്ങള്‍ ഒരു കോടി, സ്‌കൂള്‍ ടൊയിലറ്റ് ഒരു കോടി, വയോജനങ്ങള്‍ക്ക് ഓപ്പണ്‍ജിം നിര്‍മിക്കുന്നതിന് ഒരു കോടി, ജില്ലാ ആശുപത്രിയില്‍ മരുന്ന് വാങ്ങുന്നതിന് രണ്ടു കോടി, ആശുപത്രികളുടെ മറ്റു ചിലവുകള്‍ക്കായി ഒരു കോടിയും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പട്ടിക ജാതി കോളനികളുടെ അടിസ്‌ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 10 കോടിയും നീക്കിവച്ചിട്ടുണ്ട്.
പാര്‍പ്പിടം നിര്‍മിക്കുന്നതിന് നാല് കോടി, മോഡേണ്‍ ക്രിമിറ്റോറിയം നിര്‍മിക്കുന്നതിന് ഒരു കോടി, എസ്.സി വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പദ്ധതിക്ക് ഒരു കോടി, പട്ടിക വര്‍ഗവികസനം ഒരു കോടി, കോളനിയില്‍ നടപ്പാത രണ്ടുകോടി 50 ലക്ഷം, വനിത ശിശുക്ഷേമം രണ്ടു കോടി 90 ലക്ഷം, ഭിന്നശേഷി വയോജനങ്ങള്‍ക്ക് പാര്‍പ്പിടം എട്ട് കോടി, എസ്.സി വിഭാഗത്തിന് ഭവന നിര്‍മാണം നാല് കോടി, എസ്.ടി വിഭാഗത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വക കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും ചെറുതോണിയില്‍ വിശ്രമകേന്ദ്രം ഓപ്പണ്‍ സ്‌റ്റേജ് കംഫര്‍ട്ട് സ്‌റ്റേഷന്‍, ബസ് സ്‌റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞു നടന്ന ചര്‍ച്ചയില്‍ സെക്രട്ടറി പി.കെ സജീവ്, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.