-->
നെടുങ്കണ്ടം: സംസ്‌ഥാനപാത മാലിന്യക്കുപ്പയാകുന്നു. തുടര്‍ച്ചയായി മാലിന്യം തള്ളുന്ന കുമളി-മൂന്നാര്‍ സംസ്‌ഥാനപാതയില്‍ കല്‍കൂന്തലിനു സമീപമാണ് ഏറ്റവുമൊടുവില്‍ മാലിന്യം തള്ളിയത്. കല്‍കൂന്തലിനു സമീപമുള്ള കലുങ്കിന് താഴെ കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനത്തിലെത്തിച്ച വന്‍ മാലിന്യശേഖരം തള്ളുകയായിരുന്നു.
തോട്ടം മേഖലയില്‍ക്കൂടി കടന്നുപോകുന്ന സംസ്‌ഥാനപാതയുടെ ദൂരമത്രയും മാലിന്യം തള്ളുന്നത് പതിവാണ്. മേഖലയില്‍ രാത്രിയില്‍ വാഹനങ്ങള്‍ വളരെ കുറവാണെന്നതും വഴിക്കിരുവശവും കാട് വളര്‍ന്നു നില്‍ക്കുന്നതും മാലിന്യം തള്ളുന്നതിന് സഹായമാണ്. ഇരു പഞ്ചായത്തുകളും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നാളുകള്‍ക്കുള്ളില്‍ പഴയ പടിയാവുകയാണ്. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ഭാഗമാണ് ഏറ്റവുമധികം വൃത്തിഹീനം. ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട അവസ്‌ഥയാണ്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്‌ഥാപിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.