-->
ഉപ്പുതറ: മലയോര ഹൈവേ നിര്‍മാണത്തെത്തുടര്‍ന്ന് പരപ്പിലെ കുടുംബങ്ങളുടെ ജീവിതം ദുസഹമാകുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ മണ്ണ് ഒഴുകി വീടുകളില്‍ കയറിയതായി പ്രദേശവാസികള്‍ പറഞ്ഞു. പരപ്പ് നിരപ്പ് പുളിക്കല്‍ ഉമ്മക്കുലുസു, കീപ്പുറത്ത് ത്രേസ്യാക്കുട്ടി ജോസഫ് എന്നിവരുടെ വീടുകളിലേക്കാണ് ചെളിയും മണ്ണും ഒഴുകിയെതത്‌ിയത്. ഉമ്മു ഫുഡ് പ്ര?ഡക്‌റ്റ്സിലും മണ്ണും ചെളിയും കയറി. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസിള്‍ കലക്‌ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മലയോര ഹൈവേ നിര്‍മാണ സമയത്ത് കരാറുകാരാണ് പരപ്പ് നിരപ്പില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ സ്‌ഥലത്ത് വന്‍തോതില്‍ മണ്ണിട്ടത്. ഇതിന് താഴ് വാരത്തായി മൂന്ന് കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടി വരുന്നതുപോലെയാണ് മണ്ണും കല്ലും ഒഴുകി എത്തിയത്. ഉമ്മക്കുലുസുവിന്റെ വീടിനുള്ളിലേക്കാണ് കൂടുതല്‍ ചെളി ഒഴുകി എത്തിയത്. വീടിന്റെ നാലും ചുറ്റും നടത്തളത്തിലുമെല്ലാം ചെളി ഒഴുകി എത്തി. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ മുട്ടുവരെ ചെളിയില്‍ താഴുന്ന അവസ്‌ഥയിലാണ്.
ഉമ്മക്കുലുസുവിന്റെ ഉടമസ്‌ഥതയിലുള്ള ഫുഡ് പ്ര?ഡക്‌സിലും ചെളിയും ചപ്പുമെല്ലാം ഒഴുകി എത്തിയ നിലയിലാണ്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മുന്‍ ഭരണ സമിതിയുടെ നിര്‍ദേശപ്രകാരമാണിവിടെ മണ്ണ് തള്ളിയതെന്നും ഇവര്‍ ആരോപിച്ചു.