-->
ചെറുതോണി: പതിനാറുകാരിയെ കേരളത്തില്‍നിന്ന് തമിഴ്‌നാട്ടില്‍ വിളിച്ചുവരുത്തി തിയേറ്ററിനുള്ളില്‍ ബലാത്സംഗം ചെയ്‌ത കേസില്‍ ഇരുപത്തഞ്ചുകാരന് 30 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫോണിലൂടെ പരിചയപ്പെട്ട 16 കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്‌ദാനം നല്‍കി തിരുപ്പൂരില്‍ വിളിച്ചുവരുത്തി സിനിമാ തിയേറ്ററില്‍വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിലാണ് തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി മുഹമ്മദ് റിയാസിനെ ശിക്ഷിച്ച്
ഇടുക്കി പൈനാവ് അതിവേഗ പോക്‌സോ കോടതി ജഡ്‌ജ് ഡി.എസ് നോബല്‍ വിധി പ്രസ്‌താവിച്ചത്. 2022 ലാണ് കേസിനാസ്‌പദമായ സംഭവം ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ നിരന്തരം സംസാരം തുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിക്കു ജോലി വാഗ്‌ദാനം നല്‍കി. പെണ്‍കുട്ടി തനിച്ച് ബസ് കയറി തിരുപ്പൂരില്‍ പോകുകയുമായിരുന്നു. അവിടെയുള്ള ആള്‍ത്തിരക്ക് കുറഞ്ഞ തിയേറ്ററിലാണ് സംഭവം. കുട്ടിയെ കാണാതായ വിവരത്തിനു പിതാവ് നല്‍കിയ പരാതിയിന്മേല്‍ മറയൂര്‍ പോലീസാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം നടത്തി കുട്ടിയെ തിരുപ്പൂര്‍ നിന്ന് കണ്ടെത്തിയത്.
ഇരുവരെയും കൂട്ടിക്കൊണ്ട് വന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. 35 സാക്ഷികളെയും 41 പ്രമാണങ്ങളും പ്ര?സീക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കുന്ന പക്ഷം ആയത് പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം എന്നും വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 15 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ പെണ്‍കുട്ടിക്കു മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയോടും കോടതി ശുപാര്‍ശ ചെയ്‌തു.
മറയൂര്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി അന്തിമ ചാര്‍ജ് നല്‍കിയ കേസില്‍ പ്ര?സിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിന്‍കരയില്‍ കോടതിയില്‍ ഹാജരായി.