Friday, March 13, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.28 AM

ശുഭാനന്ദ ആദര്‍ശങ്ങള്‍ ലോകത്തിന്‌ നന്മപകരുന്നു: ഗവര്‍ണര്‍

uploads/news/2026/02/827547/2.jpg

മാവേലിക്കര: മനുഷ്യനന്മയ്‌ക്കായി സത്യധര്‍മ്മാദികള്‍ പരിപാലിച്ചു ജീവിക്കുന്ന പുതുതലമുറയാണ്‌ സമൂഹത്തിന്‌ ആവശ്യമെന്നും അപ്രകാരം സത്യവും ധര്‍മ്മവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവരുന്ന ശുഭാനന്ദ ആദര്‍ശങ്ങള്‍ സമൂഹത്തിനും കേരളത്തിനും ഭാരതരാജ്യത്തിനും ലോകത്തിനും നന്മപകരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ്‌ ആര്‍ലേക്കര്‍.
ചെറുകോല്‍ ശുഭാനന്ദാശ്രമത്തിന്റെ മുന്‍ അധിപതിയും മാനേജിംഗ്‌ ട്രസ്‌റ്റിയുമായിരുന്ന സദാനന്ദസിദ്ധ ഗുരുദേവന്റെ മകയിരം ജന്മനക്ഷത്രം ആഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രസ്‌റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹ പ്രഭാഷണം നടത്തി . സ്വാമി ആനന്ദവനം ഭാരതി മഹാരാജ്‌ പ്രഭാഷണം നടത്തി. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുരാജ്‌, ട്രസ്‌റ്റി സ്വാമി വേദാനന്ദന്‍, അമൃതേശ്വരി ജയന്ത്‌ കുമാര്‍, സുജി ഗോപാലകൃഷ്‌ണന്‍, ട്രസ്‌റ്റ് ഉപദേശകസമിതി കണ്‍വീനര്‍ അഡ്വ. പി.കെ. വിജയപ്രസാദ്‌ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ഗുരുപൂജ, പ്രാര്‍ത്ഥന, ഗുരുദക്ഷിണ, സമാധിമണ്ഡപങ്ങളില്‍ പുഷ്‌പാര്‍ച്ചന, പ്രാര്‍ത്ഥന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്‌, എതിരേല്‍പ്പ്‌ എന്നീ ചടങ്ങുകള്‍ നടന്നു. സമൂഹാരാധനയില്‍ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉച്ചയ്‌ക്ക് സമൂഹസദ്യയും ശുഭാനന്ദ നാമസങ്കീര്‍ത്തനാര്‍ച്ചനയും നടന്നു. മന്ത്രി സജി ചെറിയാന്‍ ആശ്രമത്തിലെത്തി ഗുരുദേവനെ ദര്‍ശിച്ചു.
ഇന്നു രാവിലെ ആറിന്‌ ജന്മനക്ഷത്ര സ്‌തുതി സമര്‍പ്പണത്തോടെ മൂന്നു ദിവസങ്ങളിലായി നടന്നുവരുന്ന ജന്മനക്ഷത്ര മഹോത്സവ പരിപാടികള്‍ക്ക്‌ തിരശ്ശീല വീഴും. സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളുടെ ജന്മനക്ഷത്ര മഹാമഹത്തോടനുബന്ധിച്ചു നടപ്പിലാക്കിയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള സഹായവും വിതരണം ചെയ്‌തു.

Ads by Google
Advertisement
Friday 27 Feb 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW