-->
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ആലപ്പുഴ ജില്ലയിലെ ആറിടങ്ങളില്‍ കൂടി ഇന്നലെ ഉജ്വല സ്വീകരണം നല്‍കി. ആദ്യദിനം മൂന്നു മണ്ഡലങ്ങളിലായിരുന്നു സ്വീകരണ സമ്മേളനം. ഇന്നലെ രാവിലെ ആലപ്പുഴയില്‍ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവാദം നടത്തിയ ശേഷമാണ് ജാഥ പര്യടനം ആരംഭിച്ചത്. രാത്രി വൈകി ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിനു സമീപം ജില്ലയിലെ പര്യടന സമാപനം നടന്നു.
ആദ്യ സ്വീകരണ കേന്ദ്രമായ അമ്പലപ്പുഴയിലും തുടര്‍ന്ന് കുട്ടനാട്ടിലെ രാമങ്കരിയിലും ഹരിപ്പാട്ടും കായംകുളത്തും ചാരുംമൂട്ടിലും പ്രവര്‍ത്തകര്‍ വലിയ വരവേല്‍പാണ് നല്‍കിയത്.
അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയില്‍ നിന്ന് വാദ്യ, താള മേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കു ഭാഗത്തായി പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ തോളിലിരുത്തിയാണ് എത്തിച്ചത്. സ്വീകരണ സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു.കമാ .എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്.
അടുത്ത മാസം പിണറായി വിജയന്‍ അധികാരത്തോടു സലാം പറയുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആരും ഇനി വര്‍ഗീയത പറയരുതെന്നാണ് യു.ഡി.എഫ് നിലപാട്. വര്‍ഗീയത ഏത് കൊല കൊമ്പന്‍ പറഞ്ഞാലും എതിര്‍ക്കും. രക്‌ത സാക്ഷികളുണ്ടാകുന്നത് ഇപ്പോള്‍ സി.പി.എമ്മിന് ലോട്ടറിയടിക്കുന്നത് പോലെയാണ്. അപ്പോള്‍ പിരിവ് തുടങ്ങും. സ്വന്തം രക്‌തസാക്ഷി ഫണ്ട് അടിച്ചു മാറ്റുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്നും സതീശന്‍ പറഞ്ഞു.
അമ്പലപ്പുഴയിലെ സ്വീകരണ സമ്മേളന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു.
വി.കെ ശ്രീകണ്‌ഠന്‍ എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി ബാബു പ്രസാദ്, ആര്‍.എസ്.പി നേതാവ് സി.പി ജോണ്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍, ടി.പി അഷ്‌റഫ് അലി, കെ.പി.സി.സി വൈസ് പ്രസിഡന്റ്‌മാരായ എ.എ ഷുക്കൂര്‍, എം.ലിജു, ഷാനിമോള്‍ ഉസ്‌മാന്‍, എം.ജെ ജോബ്, സി. കെ ഷാജി മോഹന്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്, അഹമ്മദ് അമ്പലപ്പുഴ, അനില്‍ മേടയില്‍, തോമസ് ചുള്ളിക്കന്‍, ആര്‍.രാജശേഖരന്‍, ലീലാകൃഷ്‌ണന്‍, ടി.ജെ. മാത്യു, എം. പി പ്രവീണ്‍, എന്നിവരും കുട്ടനാട്ടില്‍ കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്‍്‌്റ് സി.വി രാജീവ്, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം, ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, കുട്ടനാട് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസഫ് ചേക്കോടന്‍, ഡി.സി.സി സെക്രട്ടറി കെ.ഗോപകുമാര്‍, അഡ്വ. പ്രതാപന്‍ പറവേലി, അലക്‌സ് മാത്യു, എ.എസ് വിശ്വനാഥന്‍, ജി.സൂരജ്, ടിജിന്‍ ജോസഫ് എന്നിവരും പ്രസംഗിച്ചു.