Thursday, March 12, 2026 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.26 AM

ദൈവവചനത്തിലൂടെ വിശ്വാസത്തില്‍ ആഴപ്പെടണം: ബിഷപ്‌ ഡോ. ജയിംസ്‌ ആനാപറമ്പില്‍

ആലപ്പുഴ: ദൈവവചനത്തിലൂടെ വിശ്വാസത്തില്‍ ആഴപ്പെടണമെന്ന്‌ ആലപ്പുഴ ബിഷപ്‌ ഡോ. ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍. ദൈവവചനം അനുഗ്രഹത്തിന്റെ വഴിയും രക്ഷയ്‌ക്ക് കാരണവുമായിത്തീരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരത്തിലെ ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര റീത്തുകളിലെ വിവിധ ഇടവകകള്‍ സംയുക്‌തമായി സംഘടിപ്പിക്കുന്ന ആലപ്പി കാത്തലിക്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌.
ദൈവവചനം ജീവിതയാത്രാ ഭക്ഷണമാണ്‌. രക്ഷയുടെ പൂര്‍ത്തികരണത്തിനാണ്‌ യേശുക്രിസ്‌തു മനുഷ്യാവതാരം എടുത്തത്‌. ദൈവത്തിന്റെ ഹിതത്തിന്‌ വിധേയരാകണമെന്നും ബിഷപ്‌ ആനാപറമ്പില്‍ പറഞ്ഞു. ആലപ്പുഴ രൂപത വികാരി ജനറാള്‍ റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍, മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സീസ്‌ കൊടിയനാട്‌, പഴവങ്ങാടി മാര്‍സ്ലീവ ഫൊറോന തീര്‍ഥാടന പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്‌, സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. രഞ്‌ജിത്‌ മടത്തിറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.
ഇന്ന്‌ മാവേലിക്കര മുന്‍ ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, നാളെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ എന്നിവര്‍ സന്ദേശം നല്‍കും. എല്ലാ ദിവസവും വൈകിട്ട്‌ നാലരയ്‌ക്ക് ജപമാലയോടെയാണ്‌ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടക്കും.കണ്‍വന്‍ഷനു ശേഷം വിവിധയിടങ്ങളിലേക്ക്‌ ബസ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും 25 ലധികം കത്തോലിക്ക ഇടവകകളില്‍ നിന്നുള്ള വിശ്വാസികളാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്‌.

Ads by Google
Advertisement
Friday 27 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW