Thursday, March 12, 2026 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.26 AM

പുതിയ നെഹ്‌റു പവലിയന്റെ നിര്‍മാണം ചുണ്ടന്‍വള്ളം മാതൃകയില്‍ രണ്ടുനിലയില്‍

ആലപ്പുഴ: പുതിയ നെഹ്‌റു പവലിയന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റില്‍ പി.പി ചിത്തരഞ്‌ജന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന പുതിയ നെഹ്‌റു പവലിയനില്‍ ഏകദേശം 1400 പേര്‍ക്ക്‌ വള്ളംകളി ആസ്വദിക്കാന്‍ കഴിയും.
ഫ്‌ളോട്ടിംഗ്‌ പ്ലാറ്റ്‌ഫോം, ഹാള്‍, വി.ഐ.പി ഹാള്‍, ഡൈനിംഗ്‌ ഏരിയ, ലോബി, ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. വള്ളംകളി നടക്കാത്ത മറ്റു സമയങ്ങളില്‍ കഫ്‌റ്റീരിയ, വിദേശികള്‍ക്ക്‌ പരമ്പരാഗത കലാരൂപങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം, വിവിധ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. സങ്കല്‍പ്‌ ആന്‍ഡ്‌ ഇ എര്‍ത്ത്‌ ആര്‍ക്കിടെക്‌സാണ്‌ പുതിയ പവലിയന്‍ രൂപകല്‍പ്പന ചെയ്യുന്നത്‌. നവകേരള സദസുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഏഴുകോടി രൂപ വീതം ചെലവഴിച്ച്‌ വിവിധ വികസനങ്ങള്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തില്‍ നിന്ന്‌ എം.എല്‍.എ പി.പി ചിത്തരഞ്‌ജന്‍ ശിപാര്‍ശ നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചത്‌. ഏഴുകോടി രൂപ വിനിയോഗിച്ചാണ്‌ പവലിയന്‍ നിര്‍മാണം നടത്തുക.
ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി ഹരന്‍ ബാബു, കെ.ഐ.ഐ.ഡി.സി പ്രോജക്‌റ്റ് കോഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍, ടൂറിസം വകുപ്പ്‌ പ്രോജക്‌ട് എന്‍ജിനീയര്‍ എം.എം നിഖില്‍ ലാല്‍, ഇറിഗേഷന്‍ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ഇ.പി കുസുമം, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 27 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW