Friday, March 13, 2026 Last Updated 45 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.26 AM

ചേര്‍ത്തലയില്‍ ആധുനിക വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക്‌ ഒരുങ്ങുന്നു

ചേര്‍ത്തല: കാര്‍ഷികമേഖലയ്‌ക്ക് കരുത്തുപകരാന്‍ ചേര്‍ത്തലയില്‍ ആധുനിക വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക്‌ ഒരുങ്ങുന്നു. ആലപ്പുഴക്കു പുറമെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പച്ചക്കറി കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ലോകബാങ്കുമായി ചേര്‍ന്ന്‌ കൃഷിവകുപ്പ്‌ നടപ്പാക്കുന്ന കേര പദ്ധതിയില്‍പ്പെടുത്തിയാണ്‌ 50 കോടി മുടക്കി പാര്‍ക്ക്‌ സജ്‌ജമാക്കുന്നത്‌.
ഇന്ന്‌ വൈകിട്ട്‌ നാലിനു മന്ത്രി പി. പ്രസാദ്‌ ശിലാസ്‌ഥാപനം നിര്‍വഹിക്കും. പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരള ആഗ്രോ ബിസിനസ്‌ കമ്പനിക്കാണ്‌ പാര്‍ക്കിന്റെ നിര്‍മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ചുമതല. ശാസത്രീയമായ പച്ചക്കറി സംഭരണം, സംസ്‌കരണം, മൂല്യ വര്‍ധിത ഉത്‌പന്ന നിര്‍മാണം, കയറ്റുമതി എന്നിവയാണ്‌ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി പി. പ്രസാദ്‌, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.പി സിന്ധു എന്നിവര്‍ പറഞ്ഞു.
വിളവെടുപ്പിനു ശേഷം കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്‌ടം ഒഴിവാക്കി കയറ്റുമതിക്കു പ്രോത്സാഹനവും നല്‍കുന്നതിനും യുവസംരംഭകര്‍ക്ക്‌ സംരംഭ വികസന കേന്ദ്രമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ്‌ സംവിധാനങ്ങള്‍ ഒരുക്കുന്നത്‌. സംസ്‌ഥാനത്തെ പച്ചക്കറി കയറ്റുമതിയുടെ പ്രധാന കേന്ദ്രമാക്കലും കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ വ്യാപനവുമടക്കമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
20 ടണ്‍ പ്രതിദിന സംസ്‌കരണ ശേഷിയോടെയാണ്‌ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപെടുത്തി തിരുവിഴയില്‍ 114.5 സെന്റ്‌ സ്‌ഥലത്ത്‌ പാര്‍ക്ക്‌ ഒരുക്കുന്നത്‌. 69,512 ചതുരശ്ര അടിയിലാണ്‌ കെട്ടിടം നിര്‍മിക്കുന്നത്‌. 32 കോടി കെട്ടിടത്തിനും 18 കോടി യന്ത്രസാമഗ്രികള്‍ക്കുമായി വിനിയോഗിക്കും. പദ്ധതി 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

Ads by Google
Advertisement
Friday 27 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW