Thursday, March 12, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.26 AM

35 പവനും പണവും കവര്‍ന്ന കേസില്‍ ഒന്നര വര്‍ഷത്തിനു ശേഷം യുവതി അറസ്‌റ്റില്‍

പൂച്ചാക്കല്‍: മുപ്പത്തിയഞ്ച്‌ പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും കവര്‍ന്ന്‌ ഒളിവില്‍ കഴിഞ്ഞ യുവതി പിടിയില്‍. ചേര്‍ത്തല എസ്‌.എല്‍.പുരം കോര്‍ത്തുശേരി വീട്ടില്‍ ആതിര ജി (26) യെയാണ്‌ ഡിവൈ.എസ്‌.പിയുടെ നിര്‍ദ്ദേശാനുസരണം പൂച്ചാക്കല്‍ സി.ഐ ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.
തൈക്കാട്ടുശേരി പഞ്ചായത്ത്‌ മണപ്പുറം കൊച്ചു പറമ്പില്‍ വീട്ടില്‍ രഘുനാഥിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ്‌ മോഷ്‌ടിച്ചത്‌. ഒന്നര വര്‍ഷം മുന്‍പാണു സംഭവം. മൂപ്പതു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി വീട്ടുകാര്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടയത്തുനിന്നാണ്‌ പിടികൂടിയത്‌. എസ്‌.ഐ വീനസ്‌, എ.എസ്‌.ഐ. ലിജിമോള്‍, സി.പി.ഒമാരായ ഗിരിഷ്‌, പ്രവീഷ്‌, പ്രവീണ്‍ എന്നിവര്‍ പോലീസ്‌ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Friday 27 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW