Friday, March 13, 2026 Last Updated 40 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.26 AM

കുട്ടനാട്‌ കള്‍ച്ചറല്‍ ആന്‍ഡ്‌ ഹെറിറ്റേജ്‌ വാക്‌ സംഘം ചക്കുളത്തുകാവ്‌ സന്ദര്‍ശിച്ചു

എടത്വാ: കൈനകരി കമ്മ്യൂണിറ്റി പ്ര?ജക്‌റ്റ് ഡെവലപ്‌മെന്റ്‌ പ്രോജക്‌ടിന്റെ ഭാഗമായി കുട്ടനാടിനെ നേരില്‍ അറിയാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി സംഘിപ്പിച്ച 50 അംഗ കുട്ടനാട്‌ കള്‍ച്ചറല്‍ ആന്‍ഡ്‌ ഹെറിറ്റേജ്‌ വാക്‌ സംഘം ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു. ചക്കുളത്തുകാവ്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ഗ്രാമപഞ്ചായത്തംഗം അജിത്‌ പിഷാരത്ത്‌ എന്നിവര്‍ സംഘത്തെ സ്വീകരിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിക്ക്‌ കൈനകരി ചാവറ പള്ളിയില്‍നിന്ന്‌ ആരംഭിച്ച യാത്ര ചമ്പക്കുളം കലൂര്‍കാട്‌ ബസിലക്ക, തകഴി സ്‌മാരകം, കരുമാടികുട്ടന്‍, പുളിങ്കുന്ന്‌ ഫെറോനപള്ളി, കാവാലം നാരായണ പണിക്കരുടെ വസതി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ ഓര്‍മ്മ മരം എന്ന പേരില്‍ ഫലവൃക്ഷ തൈകള്‍ നട്ടു.
പദ്ധതി കോ ഓര്‍ഡിനേറ്റര്‍ പ്രണവ്‌ ജോസഫ്‌, ഏരിയ കോര്‍ഡിനേറ്റര്‍ ഷാരോണ്‍ ടിറ്റോ, ബിന്‍സി ബാബു, സീന റോയ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 27 Feb 2026 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW