-->
പുല്‍പള്ളി: ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇന്റെര്‍ണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.
ഡിജിറ്റല്‍ യുഗത്തിലെ ഉന്നത വിദ്യാഭ്യാസം, മാറുന്ന ക്യാമ്പസ്സും മികവുകളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം അസി. പ്ര?ഫ. ഡോ. കെ. പ്രേമ ഉദ്‌ഘാടനം ചെയ്‌തു. കോളേജ് മാനേജര്‍ കെ.ആര്‍ ജയറാം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെതലയം ക്യാമ്പസിലെ കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. എം.എച്ച് ഗ്രീഷ്‌മദാസ്, ഡോ. എം.എസ് നാരായണന്‍, ഡോണ്‍ ബോസ്‌കോ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. എസ്. ശ്രിത എന്നിവര്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വി.ടി സത്യന്‍, സി.കെ.ആര്‍.എം ട്രസ്‌റ്റ് സെക്രട്ടറി കെ.ആര്‍ ജയരാജ്, ഷീന ജയറാം, നിതിന്‍ കെ. മാത്യു, ബിന്‍സി മാത്യു, മേഘ രവീന്ദ്രന്‍, മിനി എബ്രഹാം, കെ.ആര്‍ രാഗി, കെ.ജെ ജയസൂര്യ, പി.ഡി സായൂജ് തുടങ്ങിയവര്‍ സംസാരിച്ചു.