Wednesday, March 11, 2026 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.37 AM

ബോധവല്‍ക്കരണക്ല ാസ്‌ സംഘടിപ്പിച്ചു

uploads/news/2026/02/827517/3.jpg

വൈത്തിരി: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, വെറ്ററിനറി കോളേജ്‌ പൂക്കോടിന്റെ ആഭിമുഖ്യത്തില്‍, വേള്‍ഡ്‌ സ്‌പൈ ഡേയുടെ ഭാഗമായി വൈത്തിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി 'നമ്മുടെ ലോകം നായ്‌ക്കളുടെയും ' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ല ാസ്‌ സംഘടിപ്പിച്ചു.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പൂക്കോട്‌ പ്രസിഡന്റ്‌, ഡോ. ബിന്ദ്യ ലിസ്‌ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഡോ. ഹര്‍ഷാദ്‌ പട്‌കി സ്വാഗതമോതി. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ പ്രിയരഞ്‌ജിനി മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോര്‍ജ്‌, വാര്‍ഡ്‌ മെമ്പര്‍ ജെസ്‌ന എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.
നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ബോധവല്‍ക്കരണക്ല ാസ്‌ വെറ്ററിനറി കോളേജ്‌ അസിസ്‌റ്റന്റ്‌ പ്ര?ഫസര്‍ ഡോ ജിത്ത്‌ ജോണ്‍ മാത്യു നയിച്ചു. വിവിധയിനം നായ്‌ക്കള്‍, അവയുടെ സവിശേഷതകള്‍, അരുമയായി പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗങ്ങള്‍, പ്രതിരോധ കുത്തിവയ്‌പുകള്‍, വന്ധീകരണ മാര്‍ഗങ്ങള്‍, നായുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, തുടര്‍ന്നു തേടേണ്ട ചികിത്സാ ക്രമം, എന്നിവയോടൊപ്പം, നായ്‌ക്കൂട്ടങ്ങളെ ഒഴിവാക്കാന്‍ സ്‌കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ആവശ്യകത എന്നിവയും വിദ്യാര്‍ഥികളുമായും അധ്യാപകരുമായും പങ്കുവച്ചു.
വൈത്തിരി ജിഎച്ച്‌എസ്‌എസിന്‌ ഐവിഎ പൂക്കോടിന്റെ സ്‌നേഹസമ്മാനമായി പഞ്ഞി, മരുന്ന്‌, ബാന്‍ഡ്‌ എയ്‌ഡ്, ലേപനങ്ങള്‍, ഡെറ്റോള്‍ എന്നിവയടങ്ങുന്ന പ്രാഥമിക ചികിത്സാ കിറ്റ്‌, യൂണിറ്റ്‌ പ്രസിഡന്റ്‌ ഡോ ബിന്ദ്യ പ്രധാനാധ്യാപികയ്‌ക്കു കൈമാറി.ക്ല ാസിനോടൊപ്പം നടത്തിയ ക്വിസ്‌ വേളയില്‍ ശരിയുത്തരം നല്‍കിയ കുട്ടികള്‍ക്ക്‌ സമ്മാനങ്ങളും നല്‍കി. ഐവി എ പൂക്കോട്‌ സ്‌റ്റേറ്റ്‌ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ഡോ സക്കറിയ ഇബ്രാഹിം നന്ദി പ്രകാശിപ്പിച്ചു.

Ads by Google
Advertisement
Friday 27 Feb 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW