-->
കല്‍പ്പറ്റ: ഹെല്‍ത്തി കേരള കാമ്പയിനിന്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, പൂക്കോട് വെറ്ററിനറി കോളജ് എന്‍എസ്‌എസ് യൂണിറ്റ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ പൂക്കോട് തടാക പരിസരത്ത് നേച്ചര്‍ വാക്ക് നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു.
ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പ്രഷീല, ഡോ.സി.എന്‍. രേഖ, വാര്‍ഡ് അംഗം രജനി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ഡോ.വി.പി. ആരിഫ, ഡോ.മായ ജോര്‍ജ്, ഡോ.മാനസി നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിസ്‌ഥിതി പ്രവര്‍ത്തകന്‍ സലിം പിച്ചന്‍ ഔഷധച്ചെടികളെക്കുറിച്ച്‌ക്ല ാസെടുത്തു. എന്‍എസ്‌എസ് വൊളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.