Sunday, March 15, 2026 Last Updated 37 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.37 AM

10 വര്‍ഷത്തിനകം വിതരണം ചെയ്‌തത്‌ 4.5 ലക്ഷം പട്ടയങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

uploads/news/2026/02/827515/1.jpg

കല്‍പ്പറ്റ: അടിസ്‌ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്‌ഥാനത്ത്‌ പത്തു വര്‍ഷത്തിനകം 4,56,689 പട്ടയങ്ങള്‍ വിതരണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ മനുഷ്യരുടെ ഭൂമിയെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച്‌ ഓരോ കുടുംബത്തെയും ഭൂമിയുടെ അവകാശികളാക്കുകയാണ്‌ സര്‍ക്കാര്‍.സംസ്‌ഥാനതല പട്ടയമേള ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടും ജനങ്ങളും ഒരുമയോടെ, ഐക്യത്തോടെ നിന്നതിനാല്‍ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കും വിധം കേരളത്തിന്‌ ഉയരാന്‍ സാധിച്ചു. കേരളത്തിന്റെ പുരോഗതിക്കായി സാധാരണ ജനവിഭാഗത്തിന്റെ സംരക്ഷണമെന്ന ബദല്‍ നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. ഓഖി, നിപ്പ, പ്രളയം,കോവിഡ്‌, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ ആരോഗ്യകരമായ ചിന്തയും സഹകരണവും പിന്തുണയും സര്‍ക്കാരിന്‌ ലഭിച്ചു.
സംസ്‌ഥാനത്ത്‌ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ ജാതിമത രാഷ്ര്‌ടീയ അഭിപ്രായങ്ങളുടെ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ അവരുടെ സങ്കുചിതമായ ലക്ഷ്യങ്ങളാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയുമുണ്ട്‌. എന്നാല്‍ കേരളത്തെ ജനങ്ങള്‍ക്ക്‌ നേര്‍ സാക്ഷ്യമായ വികസന കുതിപ്പാണ്‌ സംസ്‌ഥാനം കൈവരിച്ചത്‌. ലൈഫ്‌ പദ്ധതിയിലൂടെ അഞ്ച്‌ ലക്ഷം വീടുകളാണ്‌ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്‌. അതിദാരിദ്ര മുക്‌ത സംസ്‌ഥാനമെന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചത്‌ ലോകം അത്ഭുതത്തോടെ നോക്കി കണ്ടു.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്‌ഥാനമെന്ന പദവി കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ്‌ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രത്യേക ഡാഷ്‌ ബോര്‍ഡ്‌ സജ്‌ജമാക്കി, പട്ടയ അസംബ്ലികള്‍ സംഘടിപ്പിച്ചാണ്‌ പട്ടയം തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ്‌ സംസ്‌ഥാനത്ത്‌ അഞ്ച്‌ ലക്ഷം പട്ടയങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Friday 27 Feb 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW