Thursday, March 12, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.36 AM

വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാര്‍

uploads/news/2026/02/827514/4.jpg

വള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ 2026 -27 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുമായി ബന്ധപ്പെട്ട വികസനസെമിനാര്‍ നടന്നു. വര്‍ക്കിങ്‌ ഗ്രൂപ്പില്‍ നിന്നും ഗ്രാമസഭയില്‍ നിന്നും വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച്‌ തയ്യാര്‍ ചെയ്‌ത കരട്‌ പ്ര?ജക്‌റ്റ് അവതരിപ്പിച്ചാണ്‌ വികസനസെമിനാര്‍ നടന്നത്‌. ആനങ്ങാടി ഡാസിയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ അംഗം ഹനീഫ മുന്നിയൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മറ്റു പദ്ധതികള്‍ക്കൊപ്പം സമഗ്ര ടുറിസം, വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്ര?ജക്‌റ്റ് ,തെരുവ്‌ നായ്‌ക്കളെ നിയന്ത്രിക്കാനുള്ള ഷെല്‍ട്ടറുകള്‍ തുടങ്ങിയ നൂതന പരിപാടികള്‍ രൂപകല്‌പനചെയ്യുന്നതായി അധ്യക്ഷത വഹിച്ചുകൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇര്‍ഷാദ്‌ അരിയല്ലൂര്‍ പാഞ്ഞു. ധനകാര്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷണ്മുഖന്‍.കെ കരട്‌ പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ.കെ.ബഷീര്‍, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മുനീറ അഫ്‌സല്‍ ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആഷിഫ്‌ മഷ്‌ഹൂദ്‌ , ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുബൈദടീച്ചര്‍, സ്‌റ്റാന്റിങ്‌ കമ്മിറ്റി അധ്യക്ഷന്മാരായ ഫാത്തിമ.പി.വി,പുഷ്‌പ്പ മൂനിച്ചിറയില്‍, ബ്ലോക്ക്‌ മെമ്പര്‍മാരായ സുലൈഖ പൈനാട്ട്‌ ,ആയിഷിമ്മു,വിനയന്‍ മാസ്‌റ്റര്‍, വാര്‍ഡ്‌ മെമ്പര്‍മാരായ കെ.വി.അജയ്‌ലാല്‍,ടി.കെ വാസു ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി നിനിത.ആര്‍.എച്ച്‌, പ്രസംഗിച്ചു.

Ads by Google
Advertisement
Friday 27 Feb 2026 04.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW