-->
താനൂര്‍: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പട്ടിക്കാട് ജാമിഅ: നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന മൗലാനാ മര്‍ഹൂം കെ.കെ.അബൂബക്‌ര്‍ ഹസ്‌റത്ത് മുപ്പത്തിരണ്ടാം ഉറൂസ് മുബാറക് സമാപിച്ചു.സുന്നി യുവജന സംഘം താനൂര്‍ മണ്ഡലം കമ്മിറ്റിയും ഖാദിരിയ്യ മഹല്ല് സ്വാഗത സംഘവും സംയുക്‌തമായി സംഘടിപ്പിച്ച ഉറൂസ് മുബാറകിന്റെ ഭാഗമായി മത പ്രഭാഷണം, അനുസ്‌മരണം, മൗലിദ്, പ്രാര്‍ത്ഥന, സിയാറത്ത് തുടങ്ങി വിവിധ പരിപാടി നടന്നു. സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.കെ.ഹംസക്കുട്ടി മുസ് ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി.പി.ബാവ തങ്ങള്‍ അധ്യക്ഷനായി. ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്‌ദുറഷീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്വാലിഹ് താനൂര്‍ രചിച്ച കെ.കെ ഹസ്‌റത്ത് ജീവ ചരിത്രം പി.കെ.ഹംസക്കുട്ടി മുസ് ല്യാര്‍ കെ.പി.അബ്‌ദുമോന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്‌തു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.സി തങ്ങള്‍ താനാളൂര്‍, സയ്യിദ് കെ.എന്‍.എസ് തങ്ങള്‍ കണ്ണന്തളി, സയ്യിദ് നിസാമുദ്ദീന്‍ ഹസനി തങ്ങള്‍, സി.എം.അബ്‌ദുസമദ് ഫൈസി, ഹകീം ഫൈസി കാളാട്, അബ്ബാസ് ഫൈസി പെരിഞ്ചേരി, കെ.കെ.മുഹമ്മദ് മുസ് ല്യാര്‍, കെ.കെ.ജലീല്‍, കെ.കെ.മജീദ് ഖാസിമി, ഒ.പി.ജബ്ബാര്‍ഹാജി, സി.കെ.സൈതലവി ഹാജി, റഫീഖ് മുസ് ല്യാര്‍ താനൂര്‍, അബൂബക്‌ര്‍ യമാനി നേതൃത്വം നല്‍കി.