Wednesday, March 11, 2026 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.36 AM

മലപ്പുറം സമാധാനവും പരസ്‌പര സ്‌നേഹവുമുള്ള ജില്ല: സ്‌ഥലംമാറിയ മലപ്പുറം എസ്‌.പി: ആര്‍ വിശ്വനാഥ്‌

uploads/news/2026/02/827511/1.jpg

മലപ്പുറം: സമാധാനവും പരസ്‌പര സ്‌നേഹവും ബഹുമാനവും നിറഞ്ഞ ജില്ലയാണ്‌ മലപ്പുറമെന്ന്‌ ജില്ലാ പോലിസ്‌ മേധാവി സ്‌ഥാനത്ത്‌ നിന്നും ഇന്നലെ പടിയിറങ്ങിയ ആര്‍ വിശ്വനാഥ്‌. മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച മീറ്റ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജില്ലയുടെ മുന്‍ എസ്‌ പി. പോലിസുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ നടക്കുന്ന സമയത്താണ്‌ ജില്ലയുടെ എസ്‌ പിയായി ചുമതലയേല്‍ക്കുന്നത്‌. പോലിസിനകത്ത്‌ തന്നെ പടലപ്പിണക്കള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഉണങ്ങിയിട്ടുണ്ട്‌. ഒരു ടീമായാണ്‌ ജില്ലയിലെ പോലിസ്‌ സംവിധാനം ഇപ്പോള്‍ നീങ്ങുന്നത്‌. ജില്ലയില്‍ നല്ലൊരു പോലിസ്‌ സംവിധാനം തന്നെയുണ്ട്‌. അന്വേഷണ മികവുള്ള ഉദ്യോഗസ്‌ഥാരാണ്‌ ജില്ലയിലേതെന്നും ആര്‍ വിശ്വനാഥ്‌ പറഞ്ഞു. വലിയ ജില്ലയായ മലപ്പുറം പ്രവര്‍ത്തനം എളുപ്പമാകാന്‍ വിഭജിക്കണമോ എന്ന ചോദ്യത്തിന്‌ പോലിസ്‌ സേന പ്രവര്‍ത്തിക്കുന്ന രീതിയനുസരിച്ച കൂടുതല്‍ പോലിസ്‌ സേറ്റഷനുകള്‍ വേണമെന്ന്‌ വിശ്വനാഥ്‌ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ വികേന്ദ്രീകരിച്ച്‌ നല്‍കാന്‍ ഇത്‌ സഹായിക്കും. ജനസംഖ്യ കൂടുതലുള്ള ജില്ല എന്ന നിലയില്‍ കൂടുതല്‍ പോലിസ്‌ സേറ്റഷനുകളും സേനയും വേണമെന്ന ആവശ്യം വകുപ്പ്‌ തലത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌.
ലഹരിക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ 17 മാസത്തെ ജില്ലയിലെ സേവനത്തിനിടെ കഴിഞ്ഞിട്ടുണ്ട്‌. മറ്റ്‌ കേസുകളെ താരതമ്മ്യം ചെയ്യുമ്പോള്‍ ലഹരിക്കേസുകളും ഇവിടെ കൂടതലായി കാണുന്നുണ്ട്‌. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ നടക്കാറുള്ള അക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്‌. ജനസംഖ്യാനുപാതികാമായി നോക്കുമ്പോള്‍ ജില്ലയില്‍ കേസുകളുണ്ട്‌. എന്നാലും സമാധാനപരമായ ജില്ലയാണ്‌ മലപ്പുറം.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റില്‍ നിന്നാണ്‌ സിവില്‍ സര്‍വീസിലേക്കെത്തുന്നത്‌. വലിയ ശമ്പളം കിട്ടിയിരുന്ന സി എ ഒഴിവാക്കി ജനസേവനം ചെയ്യുക എന്ന സന്തോഷം കണ്ടറിഞ്ഞാണ്‌ സിവില്‍ സര്‍വീസ്‌ തിരഞ്ഞെടുത്തത്‌. 17 മാസത്തിനിടെ എല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാനായി എന്ന സന്തോഷത്തിലാണ്‌ മലപ്പുറത്ത്‌ നിന്നും സ്‌റ്റേറ്റ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ എസ്‌ പിയായി സ്‌ഥാലം മാറി പോകുന്നത്‌. മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്‌ മഹേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി എ അബ്‌ദുല്‍ ഹയ്യ്‌ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ പോലീസ്‌ മേധാവിയായി ചുമതലയേറ്റ ചൈത്ര തെരേസ ജോണിനെയും സ്‌ഥലം മാറിപ്പോകുന്ന ആര്‍ വിശ്വനാഥിനും പ്രസ്‌ ക്ലബ്ബിന്റെ ഉപഹാരം കൈമാറി.

മലപ്പുറം പരിചയമുള്ള ജില്ല: ചൈത്ര തെരേസ ജോണ്‍

മലപ്പുറം: അരീക്കോട്‌ സായുധ പോലിസ്‌ ക്യാമ്പില്‍ മൂന്ന്‌ വര്‍ഷത്തോളം ജോലി ചെയ്‌തിട്ടുണ്ടെന്നും അത്‌ കൊണ്ട്‌ മലപ്പുറം പരിചിതമാണെന്നും ജില്ലയുടെ പുതിയ എസ്‌.പിയായി ചുമതലേയറ്റ ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ അരീക്കോട്ടെ സര്‍വീസ്‌ കാലയളവിനിടയില്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇവിടുത്തെക്കുറിച്ചും ഇവിടുത്തെ പോലിസ്‌ സേനയെക്കുറിച്ചും നന്നായി അറിയാമെന്നും കോഴിക്കോട്‌ സ്വദേശിനായി എസ്‌ പി ചൈത്ര പറഞ്ഞു. നല്ലൊരു പോലിസ്‌ സംവിധാനം ഇവിടെയുണ്ട്‌. മികച്ച്‌ രീതിയിലാണ്‌ ജില്ലയുടെ പോലിസ്‌ തലപ്പത്തിരുന്നവര്‍ അതിനെ നയിച്ചത്‌. ഈ നല്ല സിസ്‌റ്റത്തിനകത്ത്‌ നിന്ന്‌കൊണ്ട്‌ തന്നെ ജില്ലയിലെ പോലിസ്‌ സേനയെ നയിക്കുമെന്നും മലപ്പുറത്തിന്റെ ചുമതലയേറ്റെടുക്കുന്നത്‌ വലിയ സന്തോഷത്തോടെയാണെന്നും പുതിയ എസ്‌ പി പറഞ്ഞു.

Ads by Google
Advertisement
Friday 27 Feb 2026 04.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW