-->
കോഴിക്കോട്: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലയ്‌ക്ക് ഒന്നാം സ്‌ഥാനം. ഹരിത ബൂത്തുകള്‍, മാലിന്യത്തിന്റെ അളവ് കുറക്കല്‍, എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍, വിവിധ കാമ്പയിനുകള്‍, സമൂഹ മാധ്യമ ഇടപെടല്‍ എന്നിവ വിലയിരുത്തിയാണ് സംസ്‌ഥാന ശുചിത്വ മിഷന്റെ അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനില്‍നിന്ന് ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി. രാകേഷ് ഏറ്റുവാങ്ങി. സംസ്‌ഥാന ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ ജറോമിക് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സികുട്ടീവ് ഡയറക്‌ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എച്ച് .ദിനേശന്‍, അഡ്വ. ജി.കെ. സുരേഷ് കുമാര്‍, പി.എസ്. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.