Wednesday, March 11, 2026 Last Updated 30 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.36 AM

വലിയങ്ങാടി ദുരന്തം: 25 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരവും ആശ്രിതര്‍ക്ക്‌ ജോലിയും നല്‍കണം-കോര്‍പ്പറേഷന്‍ കൗണ്‍സില്‍

uploads/news/2026/02/827507/1.jpg

കോഴിക്കോട്‌: വലിയങ്ങാടിയില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സണ്‍ഷേഡ്‌ തകര്‍ന്ന്‌ വീണ്‌ നാലു തൊഴിലാളികള്‍ ദാരുണമായി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും, സര്‍ക്കാര്‍ തലത്തില്‍ 25 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നും, മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാരിലോ, നഗരസഭയിലോ ജോലി നല്‍കണമെന്നും മേയര്‍ ഒ.സദാശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ എസ്‌.വി.സയ്ിയദ്‌ ഷമീല്‍ തങ്ങള്‍, ബി.ജെ.പിയിലെ നവ്യ ഹരിദാസ്‌ എന്നിവര്‍ കൊണ്ടു വന്ന രണ്ട്‌ വ്യതസ്‌ത അടിയന്തര പ്രമേയങ്ങള്‍ മേയര്‍ ഒ.സദാശിവന്‍ പൊതു പ്രമേയമാക്കി മാറ്റിയാണ്‌ ഐക്യകണ്‌ഠേന പാസാക്കിയത്‌.
യു.ഡി.എഫും ബി.ജെ.പി.യും അടിയന്തര പ്രമേയ അവതരണത്തിലൂടെ കൗണ്‍സില്‍ പ്രക്ഷുബ്‌ധമാക്കാന്‍ കോപ്പുകൂട്ടിയിരിക്കെയാണ്‌ മേയര്‍ ഒ.സദാശിവന്റെ തന്ത്രപരമായ ഇടപെടലിലൂടെ രംഗം ശാന്തമാക്കിയത്‌. മേയര്‍ ഇതിനകം പ്രഖ്യാപിച്ച ഒരു ലക്ഷം വീതമുള്ള അടിയന്തര സഹായം കുറഞ്ഞ്‌ പോയെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണവും കൃത്യമായ മറുപടിയിലൂടെ മേയര്‍ നിഷ്‌പ്രഭമാക്കി. നഗരസഭയുടെ പരിധിയില്‍ നിന്നുകൊണ്ട്‌ താന്‍ പ്രഖ്യാപിച്ച ഓരോ ലക്ഷം രൂപ അടിയന്തര സഹായമാണെന്നും , കുടുംബങ്ങള്‍ക്ക്‌ 25 ലക്ഷം വീതം സര്‍ക്കാരില്‍ നിന്ന്‌ ലഭിക്കാന്‍ ഇടപ്പെടല്‍ നടത്തുമെന്നും മേയര്‍ വ്യക്‌തമാക്കി. ദുരന്തത്തിന്റെ കാരണം ഒരു സിറ്റിങ്‌ ജഡ്‌ജിയെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ യു.ഡി.എഫിലെ സയിദ്‌ ഷമീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു.
ഇവിടെയും മേയര്‍ തന്ത്രപരമായി ഇടപെട്ടു. സിറ്റിങ്‌ ജഡ്‌ജിയെ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ അന്വേഷണത്തിന്‌ കാലതാമസം നേരിടുമെന്നും, ആര്‌ അന്വേഷിക്കണമെന്ന്‌ സര്‍ക്കാര്‍ തീരുമാനിക്കുകയാകും ഉചിതമെന്നായിരുന്നു മേയര്‍ പറഞ്ഞു. സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത അരുണ്‍, കൗണ്‍സിലര്‍മാരായ എസ്‌.കെ അബൂബക്കര്‍, നവ്യ ഹരിദാസ്‌, നമ്പിടി നാരായണന്‍, കൊല്ലാരത്ത്‌ സുരേശന്‍, ടി.പി.എം. ജിഷാന്‍, പി.ബിജുരാജ്‌, ഫാത്തിമ തഹ്‌ ലിയ, പൊറ്റങ്ങാടി ഹരീഷ്‌, സി.പി.സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഗരസഭ കൗണ്‍സില്‍ ചേരുന്നതിന്‌ മുന്‍പ്‌ എന്തുകൊണ്ട്‌ നഗരസഭ സര്‍ക്കാരിനോട്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടില്ലെന്ന്‌ ബി.ജെ.പി. അംഗം ടി.റെനീഷ്‌ ആരോപിച്ചു. ദുരന്തം കഴിഞ്ഞ്‌ രണ്ടു ദിവസമായിട്ടും എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ല. ഇനി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ പോകുകയാണ്‌. അതില്‍ കുടുങ്ങി നഷ്‌ടപരിഹാരം വൈകരുതെന്നും ടി. റെനീഷ്‌ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ എത്രയും വേഗം മതിയായ നഷ്‌ടപരിഹാരം നല്‍കി, ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ യു.ഡി.എഫ്‌. അംഗം കെ.സി. ശോഭിത ആവഗ്യപ്പെട്ടു.
ഈ വിഷയത്തിലെ ചര്‍ച്ച അവസാനിച്ച ശേഷം യു.ഡി.എഫിലെ ഫാത്തിമ തഹ്ലിയ രണ്ടാമതും എഴുന്നേറ്റപ്പോള്‍ , എല്‍.ഡി.എഫിലെ ആദം മാലിക്‌ അതിനെ തടസപ്പെടുത്താന്‍ ശ്രമിച്ചത്‌ കൂട്ട ബഹളത്തിന്‌ കാരണമായി.
ഫാത്തിമയെ അനുകൂലിച്ച്‌ സഫറി വെള്ളയില്‍ രംഗത്തെത്തിയതിനെ എല്‍.ഡി.എഫ്‌. അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന്‌ എതിര്‍ത്തപ്പോഴും മേയറുടെ അനുരജ്‌ഞന സ്വരം ഉയര്‍ന്നു. വിവിധ വിഷയങ്ങളില്‍ ഫാത്തിമ തഹ്‌ ലിയ, തെക്കോത്ത്‌ ആമിറ, സരിത പറയേരി, എം.എം.ലത, സിദ്ധിഖ്‌ മായനാട്‌, എം. ശിവപ്രസാദ്‌ തുടങ്ങിയവര്‍ ശ്രദ്ധ ക്ഷണിച്ചു.

Ads by Google
Advertisement
Friday 27 Feb 2026 04.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW