-->
ഏഴംകുളം: കെ.ഐ.പി കനാല്‍പ്പാലം തകര്‍ന്ന് പശുവിന് പരുക്കേറ്റു.കല്ലുംമുകള്‍ കെ.ഐ.പി യുടെ പാലം തകര്‍ന്നാണ് പശുവിന് പരുക്കേറ്റത്‌് .കെ. ഐ .പിയുടെ കൊടുമണ്‍ ഡിസ്‌ട്രിബ്യൂട്ടറിയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാലിന് കുറുകെ കല്ലുംമുകള്‍ ഭാഗത്ത്‌അന്‍പത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച പാലമാണ് ഇന്നലെ രാവിലെ തകര്‍ന്നത്.
കാലപ്പഴക്കം മൂലം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലം അപകടാവസ്‌ഥയിലായിരുന്നു. പുതിയ പാലം നിര്‍മ്മിക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയിരുന്നില്ല. കല്ലും മുകളിലെ താമസക്കാരനായ ഗീതാഭവനില്‍ ഗോപാലന്‍ പശുവിനെ തീറ്റാന്‍ കൊണ്ടു പോയപ്പോള്‍ ആണ് പാലത്തിന്റെ അടിഭാഗം വലിയ നിലയില്‍ തകര്‍ന്ന് വീണത്. അടിവശം തകര്‍ന്നതോടെ പശുവിന്റെ ദേഹത്ത് പാലത്തിലെ കമ്പികള്‍ തുളച്ച് കയറി പരുക്ക് പറ്റി. ഏഴംകുളം ക്ഷേത്രത്തില്‍ തിങ്കളാഴ്‌ച്ച മുതല്‍ ആരംഭിച്ച ഉല്‍സവത്തില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടന്ന് പോയത്.