Wednesday, March 11, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.59 AM

കുളനട സഹകരണ ബാങ്ക്‌ നിക്ഷേപകരുടെ തുക തിരിച്ചുനല്‍കുന്നു

പത്തനംതിട്ട: കുളനട സഹകരണ ബാങ്ക്‌ നിക്ഷേപകരുടെ തുക തിരിച്ചുനല്‍കുന്നു. 291 നിക്ഷേപകരുടെ നിക്ഷേപ തുകയായ 212.21 കോടി രൂപ യാണ്‌ തിരിച്ചുനല്‍കുന്നത്‌. 2133-ാം നമ്പര്‍ കുളനട ബാങ്ക്‌ പ്രവര്‍ത്തനം നിലച്ചുപോകുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാതെ വന്ന സാഹചര്യത്തില്‍ ലിസ്‌റ്റിഡേഷനു ഉത്തരവായിരുന്നു.
കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്‌ ബോര്‍ഡില്‍ നിന്ന്‌ ഈ തുക അനുവദിച്ചിട്ടുണ്ടെന്നും തുക നിക്ഷേപകരുടെ പേരില്‍ നാഷണലൈസ്‌ഡ് ബാങ്കുകളില്‍ അവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ്‌ ബാങ്ക്‌ അക്കൗണ്ടുകളിലേയ്‌ക്ക് മാറ്റി നല്‍കുമെന്നും പത്തനംതിട്ട ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) എം.പി സുജാത അറിയിച്ചു. 2012-ല്‍ നിലവില്‍ വന്ന കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്‌ പദ്ധതിപ്രകാരണമാണ്‌ തുക തിരിച്ചുനല്‍കുന്നത്‌.
ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി വീണാ ജോര്‍ജ്‌ ഇന്ന്‌ രാവിലെ 10 ന്‌ പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ നിര്‍വഹിക്കും. പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വീനിത അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കേരളാ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.പി സതീഷ്‌ ചന്ദ്രന്‍ എക്‌സ് എം.എല്‍.എ പദ്ധതി വിശദീകരണം നടത്തും, ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരും പ്രമുഖ സഹകാരികളും ചടങ്ങില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജോയിന്റ്‌ രജിസ്‌ട്രാര്‍ എം.പി സുജാത, അസി. രജിസ്‌ട്രാര്‍ ശ്യാംകുമാര്‍, അനില്‍കുമാര്‍, സിയാദ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 26 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW