-->
പത്തനംതിട്ട: നാളെ ജില്ലയില്‍ എത്തിച്ചേരുന്ന പുതുയുഗ യാത്രക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നല്‍കുന്ന സ്വീകരണം വന്‍ വിജയമക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുവന്‍ രാജീവ് ഭവനില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, റെജി കെ. ചെറിയാന്‍, പന്തളം സുധാകരന്‍, തങ്കമ്മ രാജന്‍, ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, റ്റി.എം. സമീര്‍, ജോണ്‍സണ്‍ വിളവിനാല്‍, തോമസ് ജോസഫ്, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, റോബിന്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 8 ന് ് പ്രഭാതവേദി അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. വിവിധ രംഗങ്ങളില്‍ ഉള്ളവരുമായി കൂടിക്കാഴ്‌ച.
തുടര്‍ന്ന് പത്രസമ്മേളനം. 10 ന് സ്വീകണവും പൊതുയോഗവും കെ.എസ്.ആര്‍.ടി.സി ജംഗ്‌ഷ്നില്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് 11.30 ന് തിരുവല്ലാ മുനിസിപ്പല്‍ ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പൊതുയോഗം രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്ര?ഫ. പി.ജെ. കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. 3.30 ന് ആറന്മുള നിയോജക മണ്ഡലത്തിലെ സ്വീകരണം പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡില്‍ എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. 5 ന് കോന്നി ടൗണില്‍ സ്വീകരണം യു.ഡി.എഫ് സംസ്‌ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും.
സമാപന സമ്മേളനം വൈകിട്ട് 6.30 ന് റാന്നി ഇട്ടിയപ്പാറയില്‍ നടക്കും. പൊതുയോഗം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യും. വിവിധ സ്വീകരണ യോഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, മുസ്ലീംലീഗ് നേതാവ് അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ, ആര്‍.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, സി.എം.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ അഡ്വ. അനൂപ് ജേക്കബ് എന്നിവര്‍ പ്രസംഗിംക്കും.