-->
പത്തനംതിട്ട: നഗര സഭ യുടെ മുഖ്യ സംഘാടനത്തില്‍ അന്താരാഷ്ര്‌ട ചലച്ചിത്ര മേളയുടെ രണ്ടാം എഡിഷന്‍ മെയ് അവസാന വാരം നടത്തുമെന്ന് മുനിസിപ്പല്‍ ചെയര്‍പഴ്‌സന്‍ സിന്ധു അനില്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരസഭ മുന്‍കൈ എടുത്ത് ചലച്ചിത്ര അക്കാദമി, ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
വൈസ് ചെയര്‍പേഴ്‌സണ്‍ എ സഗീര്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എ.സുരേഷ് കുമാര്‍, കൗണ്‍സിലര്‍ പി.കെ അനീഷ്, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. അര്‍ജ്‌ജുനന്‍, ലൂമിയര്‍ ലീഗ് പ്രസിഡന്റ് ജി.വിശാഖന്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്‌ണന്‍ പൂഴിക്കാട്, സെക്രട്ടറി എം.എസ്.സുരേഷ്, ട്രഷറര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി സിറാത് എന്ന സ്‌പാനിഷ് ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.