-->
റാന്നി: പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന രാജകീയ മരങ്ങളുടെ അവകാശം ഭൂഉടമസ്‌ഥന്‍ ആണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടും, നടപ്പാക്കുവാന്‍ സംസ്‌ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊല്ലമുള വില്ലേജ് ഓഫീസ് ഉപരോധിച്ചു.
റോയ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്‌ഘാടനം ചെയ്‌തു.
ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.കെ. സാജു , ജനറല്‍ സെക്രട്ടറി സതിഷ് പണിക്കര്‍ . യൂത്ത് കോണ്‍ഗ്രസ്സ് സംസ്‌ഥാന സെക്രട്ടറി സാംജി ഇടമുറി, വെച്ചൂച്ചിറ മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് ,തുലാപ്പള്ളി മണ്ഡലം പ്രസിഡന്റ് സിബി അഴകത്ത് , അലക്‌സ് പഴൂര്‍ അറയാഞ്ഞിലിമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രമാദേവി, വൈസ് പ്രസിഡന്റ് ഇ.വി. വര്‍ക്കി, ടി.കെ ജയിംസ്, റെസി ജോഷി, കെ.കെ സോമന്‍, ഷിജിമോള്‍ ജോസ് , അനു മോള്‍ വര്‍ണ്മീസ് . ലിനി ജയകുമാര്‍, ബീന തോമസ്, ലിജോ കണയങ്കല്‍, തോമസ് മാത്യം, ബ്ലോക്ക് ഭാരവാഹികളായ അബ്‌ദുള്‍ റസാഖ്, ജോയി കാനാട്ട്, നഹാസ് പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.