-->
കോട്ടയം: ആധുനിക കാലത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പര്‍ പ്രോഡക്‌ട്സ് ലിമിറ്റഡ് വൈവിധ്യവത്‌കരണത്തിലേക്കും പ്രവര്‍ത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വെള്ളൂര്‍ കെ.പി.പി.എല്ലിന്റെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍, ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം എന്നിവയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഇച്‌ഛാശക്‌തിയുള്ള വികസന കാഴ്‌ചപ്പാടാണ് സംസ്‌ഥാന സര്‍ക്കാരിന്റേത്. ക്രിയാത്മക പദ്ധതികളിലൂടെ നാടിനെ മുന്നോട്ടു കൊണ്ടുപോയി ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ ഉറപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവിലുള്ള ഉല്‍പാദന പ്ലാന്‍റിന്റെ ആധുനികവത്‌കരണത്തിനാണ് 100 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സാജിത യൂസഫ്, ജിജി സുരേഷ്, ജില്ലാ പഞ്ചായത്തംഗം തങ്കമ്മ വര്‍ഗീസ്, വെള്ളൂര്‍ ഗ്രാമപഞ്ചായത്തംഗം ടി.വി. ബേബി, കെ.പി.പി.എല്‍. മാനേജിംഗ് ഡയറക്‌ടര്‍ പ്രസാദ് ബാലകൃഷ്‌ണന്‍ നായര്‍, ബി.പി.ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത് കുമാര്‍, ഐ.എന്‍.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സി.ഐ.ടി.യു. സംസ്‌ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.