-->
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന പുതുയുഗ യാത്രയുടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയിലേയ്‌ക്ക് പ്രവേശിച്ചു. രാവിലെ തെരഞ്ഞെടുക്കപ്പെവരുമായി നടത്തിയ സംവാദത്തോടെയാണു ജില്ലയിലെ രണ്ടാമത്തെ ദിവസത്തെ പര്യടനം തുടങ്ങിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി സതീശന്‍ സംവദിച്ചു.സംവാദത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കു സതീശന്‍ മറപടി നല്‍കി.
സര്‍ക്കാര്‍ ജോലി പി.എസ്.സി റാങ്ക് ലിസ്‌റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അവകാശമാണെന്നും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
വിവിധ മേഖലകളില്‍ നിന്നും നൂറിലധികം പ്രതിനിധികളാണു സംവാദത്തില്‍ സംബന്ധിച്ചത്.
നെല്‍ കൃഷി ചെലവിന്റെ അന്‍പത് ശതമാനം തുക കൂടി ചേര്‍ത്ത് സംഭരണം നടത്തുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നത് കണ്ടെത്താന്‍ കമ്മിഷനെ നിയോഗിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സ്‌കൂളുകളില്‍ കായികാധ്യാപകരുടെ കുറവ് പരിഹരിക്കും. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടത്തുന്നതെന്ന് സംവാദത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും അധ്യാപകരും പരാതിപ്പെട്ടു. യു.ഡി.എഫ് ഈ വിഷയത്തില്‍ സമഗ്രമായ ബദല്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.എം.പി മാരായ ഫ്രാന്‍സിസ് ജോര്‍ജ്, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മോന്‍സ് ജോസഫ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ചെയര്‍മാന്‍ ഇ.ജെ അഗസ്‌തി കണ്‍വീനര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവരും സംവാദത്തില്‍ സംബന്ധിച്ചു.തുടര്‍ന്ന് ഏറ്റുമാനൂരിലായിരുന്ന ആദ്യ യോഗം.നൂറകകണക്കിന് യു.ഡി.എഫ്. പ്രവര്‍ത്തകരാണ് സതീശനെ സ്വീകരിക്കാന്‍ ഏറ്റുമാനൂരില്‍ എത്തിയത്. രണ്ടാമത്തെ യോഗം നടന്ന കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എയു2െ നേതൃത്വത്തിലാണു യാത്രാ ക്യാപ്‌റ്റനെ സ്വീകരിച്ചത്. കടുത്തുരത്തി സെന്‍ട്രല്‍ ജങ്‌ഷനിലായിരുന്നു പൊതുയോഗം ജില്ലയിലെ ഏറ്റവും അവസാനത്തെ സ്വീകരണ പരിപാടി വൈക്കത്തായിരുന്നു.തുടര്‍ന്ന യാത ആലപ്പുഴ ജില്ലയിലേക്കു പ്രവേശിച്ചു.