Friday, March 13, 2026 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.58 AM

ഏഴരപ്പൊന്നാന; സായുജ്യം നേടി സഹസ്രങ്ങള്‍

uploads/news/2026/02/827375/1.jpg

ഏറ്റുമാനൂര്‍: ഭക്‌തര്‍ക്കു സായൂജ്യമായി ഏഴരപ്പൊന്നാന ദര്‍ശനം, മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക്‌ എത്തിയതു നൂറുകണക്കിനു ഭക്‌തര്‍.
മണിക്കുറുകളുടെ കാത്തിരിപ്പിന്‌ ഒടുവില്‍ കണ്‍മുന്നില്‍ ഏഴരപ്പൊന്നാന കണ്ടതിന്റെ സന്തോഷത്തിലാണു ഭക്‌തര്‍ ക്ഷേത്രത്തില്‍ നിന്നു മടങ്ങിയത്‌.
ഏറ്റമാനൂരപ്പന്റെ സ്വര്‍ണ വിഗ്രഹം ആസ്‌ഥാന മണ്ഡപത്തിലെ പീഠത്തില്‍ രാത്രി 11.30ന്‌ പ്രതിഷ്‌ടിച്ചും. അതിനു മുന്നില്‍ ചെറിയ ആനയെയും ഒരു വശത്തു നാലും മറുവശത്ത്‌ മൂന്നും പൊന്നാനകളെയും അലങ്കരിച്ചു വച്ച ശേഷമായിരുന്നു ഏഴരപ്പൊന്നാന ദര്‍ശനം.
ആറാട്ടു വരെ ആസ്‌ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനത്തിനു സൗകര്യമുണ്ടായിരിക്കും. ഇന്നു രാവിലെ നടന്‍ ജയറാമും സംഘവും അവതരിപ്പിച്ച സ്‌പെഷല്‍ പഞ്ചാരിമേളവും വൈകിട്ട്‌ നടി നവ്യനായരും സംഘവും അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സും ആസ്വദിക്കാനും വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
ഏഴരപ്പൊന്നാന ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
സുഗമമായ ദര്‍ശനത്തിനു ദേവസ്വം അധികൃതര്‍ പ്രത്യേക ക്രമീകരണവും ഒരുക്കിയിരുന്നു.
പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ഇന്നു രാവിലെ 7ന്‌ ശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷല്‍ മേജര്‍ സെറ്റ്‌ പഞ്ചാരിമേളം.
12ന്‌ ചാക്യാര്‍കൂത്ത്‌, 1.45ന്‌ സോപാനസംഗീതം, ചോറ്റാനിക്കര നന്ദപ്പന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ്‌ സ്‌പെഷല്‍ പഞ്ചവാദ്യം, കുടമാറ്റം.
9.30ന്‌ സ്‌നേഹാദരവ്‌, 10ന്‌ പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഭക്‌തിഗാനമേള, 12ന്‌ പള്ളിവേട്ട.
ആറാട്ട്‌ ദിനമായ 27ന്‌ രാവിലെ 6ന്‌ ശിവാഷ്‌ടപദി, 10.30ന്‌ ഭജന്‍സ്‌, 11.45ന്‌ സോപാനസംഗീതം, 12ന്‌ ആറാട്ടുബലി, പ്രസാദഊട്ട്‌.
വൈകിട്ട്‌ 3.30ന്‌ സംഗീതസദസ്‌, 5ന്‌ നാദസ്വരക്കച്ചേരി, 10ന്‌ ആറാട്ട്‌ കച്ചേരി, 12ന്‌ ആറാട്ട്‌ എതിരേല്‍പ്പ്‌, ആറാട്ട്‌ എഴുന്നള്ളിപ്പ്‌, ആറാട്ട്‌ വരവ്‌, കൊടിയിറക്ക്‌.

Ads by Google
Advertisement
Thursday 26 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW