-->
കോട്ടയം: കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനു പരുക്കേറ്റ സംഭവത്തില്‍ ജില്ലയിലും പ്രതിഷേധം. സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം പ്രകടനം നടത്തി. തിരുനക്കരയില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ യു.ഡി.എഫിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രയുടെ യു.ഡി.എഫ് ഫ്‌ളക്‌സ് ബോര്‍ഡുകളും വിവിധയിടങ്ങളില്‍ തകര്‍ത്തു. ഗാന്ധി സ്വകയര്‍, തിരുനക്കര ബസ് സ്‌റ്റാന്‍ഡ് തുടങ്ങിയിടങ്ങളില്‍ സ്‌ഥാപിച്ചിരുന്ന ബോര്‍ഡുകളാണു പ്രകടനത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ഉണ്ടായിരുന്ന കൊടിമരം തകര്‍ത്തു.