Friday, March 13, 2026 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.58 AM

ഉഴവൂര്‍ കോളജില്‍ ഭക്ഷ്യപ്രദര്‍ശനം നടത്തി

ഉഴവൂര്‍: സെന്റ്‌. സ്‌റ്റീഫന്‍സ്‌ കോളജ്‌ എ.ഡി. ക്ലബും, ഐ.ഇഡി.സിയും സംയുക്‌തമായി സംഘടിപ്പിച്ച വീട്ടു രുചി 2026 കേരളത്തിന്റെ തനതായ നാട്ടുരുചിയെ ഓര്‍മ്മപ്പെടുത്തുന്ന ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‌പനയും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. അന്യംനിന്ന്‌ പോയ നമ്മുടെ പഴയ അടുക്കള തിരിച്ച്‌ പിടിക്കുന്ന വീട്ടുരുചി വിജയകരമായി പര്യവസാനിച്ചു. മികച്ച രീതിയില്‍ പ്രദര്‍ശനം നടത്തിയ ഡിപ്പാര്‍ട്ടുമെന്റിനും വിദ്യാര്‍ഥിക്കും സമ്മാനം നല്‍കി. എല്ലാ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ പ്രദര്‍ശിപ്പിച്ച നൂറിലേറെ വ്യത്യസ്‌തമായ നാടന്‍ വിഭവങ്ങള്‍ ചടങ്ങിന്‌ നവ്യാനുഭവം നല്‍കി. ഇ.ഡി. ക്ലബ്‌ നോഡല്‍ ഓഫീസര്‍മാരായ ഡോ. ജിഷ ജോര്‍ജ്‌, ബിന്ദു ചെറിയാന്‍, ഡോ. അഡോണ്‍ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW