-->
ചെറുതോണി: കേരള പോലീസിന്റെ അഭിമാനവും സംസ്‌ഥാനത്തെ ആദ്യത്തെ നര്‍കോട്ടിക് സ്‌നിഫര്‍ ഡോഗുമായ നീലി (ബ്രൂസ്) 11 വര്‍ഷത്തെ സേവനത്തിനുശേഷം പടിയിറങ്ങി. കുയിലിമലയിലെ ഇടുക്കി കെ 9 സ്‌ക്വാഡ് കെട്ടിട സമുച്ചയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു നിര്‍വഹിച്ചു.
2015 ജൂണ്‍ 30-നാണ് നീലി പോലീസ് സേനയുടെ ഭാഗമാകുന്നത്.
തൃശൂര്‍ പോലീസ് അക്കാദമിയിലെ ഒന്‍പത് മാസത്തെ പരിശീലനത്തിനുശേഷം ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെത്തിയ നീലി, ലഹരിമരുന്ന് വേട്ടയില്‍ പോലീസിന് കരുത്തായി മാറി.
ഔദ്യോഗിക ജീവിതത്തിനിടയില്‍ അന്‍പതോളം പ്രധാന ലഹരിമരുന്ന് കേസുകള്‍ തെളിയിക്കാന്‍ പോലീസിനെ സഹായിച്ചു. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സംസ്‌ഥാന തലത്തിലെ മത്സരങ്ങളില്‍ വിജയിച്ച് നാഷണല്‍ പോലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു.
വിരമിച്ച നീലിയെ ദത്തെടുക്കാന്‍ ഹാന്‍ഡ്‌ലര്‍ ആയ സിവില്‍ പോലീസ് ഓഫീസര്‍ പി.എന്‍ രഞ്‌ജിത് മോഹന്‍ സന്നദ്ധത അറിയിച്ച് സംരക്ഷണം ഏറ്റെടുത്തു.
രഞ്‌ജിത്ത് മോഹന്‍, ജെറി ജോര്‍ജ് എന്നിവരായിരുന്നു നീലിയുടെ ഹാന്‍ഡ്‌ലര്‍മാര്‍. ഇന്‍സ്‌പെക്‌ടര്‍ സുരേഷ് ബാബു, അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇമ്മാനുവേല്‍ പോള്‍, കെപി അഞ്ചാം ബറ്റാലിയന്‍ അസിസ്‌റ്റന്റ് കമാന്‍ഡന്റ് പി.എം. ജിജിമോന്‍, സബ് ഇന്‍സ്‌പെക്‌ടര്‍ ബിനോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.