-->
അടിമാലി: കേരള വിഷന്റെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിക്ക് ഇന്ന് പുതിയ ആംബുലന്‍സ് കൈമാറും.
എന്‍.എച്ച്. അന്‍വര്‍ ട്രസ്‌റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൈകിട്ട് നാലിന് മന്ത്രി റോഷി അഗസ്‌റ്റിന്‍ ആംബുലന്‍സ് താക്കോല്‍ സമര്‍പ്പണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി ചട
ങ്ങ് ഉദ്‌ഘാടനം ചെയ്യും. എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡി.എം.ഒ. കെ.എന്‍ സതീഷ് ആംബുലന്‍സ് ഏറ്റു വാങ്ങും. സി.ഒ.എ. സംസ്‌ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, എന്‍.എച്ച്. അന്‍വര്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുക്കും.