-->
കട്ടപ്പന: നെടുങ്കണ്ടം പഞ്ചായത്ത് 21-ാം വാര്‍ഡിലെ പള്ളത്തുപാറപടി- പുത്തന്‍പാലം റോഡ് പണി പൂര്‍ത്തിയായി. അരുണ്‍ അലോഷ്യസ് റോഡ് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് ചെയ്‌തത്. പ്രദേശവാസിയായ അരുണ്‍ നരിക്കുഴിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയിരുന്നു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി റോഡിന് അരുണ്‍ അലോഷ്യസ് റോഡ് എന്ന പേര് നല്‍കുകയും ജനപ്രതിനിധികള്‍ തുക അനുവദിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായി മാറി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെയും ഉടമ്പന്‍ ചോല എം.എല്‍.എ എം.എം. മണിയുടെയും ശ്രമഫലമായി റോഡിന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി യോളം രൂപ അനുവദിക്കുകയായിരുന്നു. റോഡിന് തുക അനുവദിച്ച എം.എം. മണിയെയും എല്‍.ഡി.എഫ് നേതാക്കളെയും അഭിനന്ദിക്കുന്നതായി നെടുങ്കണ്ടം പഞ്ചായത്ത് അംഗം ജോണി പുതിയപറമ്പില്‍ പറഞ്ഞു.